ദീപാവലി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, ബെം​ഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് ട്രെയിനുകൾ

Published : Oct 12, 2025, 07:47 PM IST
Dirtiest train

Synopsis

ദീപാവലി പ്രമാണിച്ച് ബെം​ഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.  കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക.

ബെം​ഗളുരു: ദീപാവലി പ്രമാണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെം​ഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക. കൊല്ലത്ത് നിന്ന് തിരികെ ബെംഗളുരുവിലേക്ക് 17നും 22നും ട്രെയിനുകൾ ഉണ്ടാകും. പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലൂടെയായിരിക്കും രണ്ട് ട്രെയിനുകളും സർവീസ് നടത്തുന്നത്. എസ്എംവിടി ബെംഗളുരു- കൊല്ലം എക്സ്പ്രസ് (06561) 16ന് ഉച്ചയ്ക്ക് 3 മണിക്കും കൊല്ലം- എസ്എംവിടി ബംഗളുരു സ്പെഷ്യൽ എക്സ്പ്രസ് (06562) 17ന് രാവിലെ 10.45നും പുറപ്പെടും. എസ്എംവിടി ബെംഗളുരു- കൊല്ലം എക്സ്പ്രസ് (06567) 21ന് രാത്രി 11 മണിക്കും കൊല്ലം-ബെംഗളുരു കന്റോൺമെന്റ് എക്സ്പ്രസ് (06568) 22ന് വൈകിട്ട് 5 മണിക്കും പുറപ്പെടും.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം