
ജയ്പൂർ: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റവുമായി സിപിഎം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 50 സീറ്റുകളാണ് സിപിഎം നേടിയത്. അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും സിപിഎം വിജയിച്ചു. ബിജെപിയുടെ പോക്കറ്റായ ചുരുവിലും സിപിഎമ്മിന് അക്കൌണ്ട് തുറക്കാനായി. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി. രാജസ്ഥാനിലെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടി സ്ഥാനത്ത് എത്തിയ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അഭിമുഖീകരിക്കേണ്ടി വന്നത്. ഒക്ടോബർ 22, 28, നവംബർ 3, 14 തിയതികളിലായി നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam