ചൈനീസ് കടന്നുകയറ്റ ശ്രമത്തെ ശക്തമായി ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം; അതിർത്തിയിൽ നിർണായക നീക്കങ്ങൾ

By Web TeamFirst Published Sep 2, 2020, 7:44 AM IST
Highlights

ഇന്ത്യ-ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ തുടരുകയാണ്. ഇന്നലെ ചർച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല.

ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ നിർണായക നീക്കങ്ങൾ. അതിർത്തിയിൽ ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാൻ 
ഇന്ത്യന്‍ സൈന്യത്തിന് നിർദ്ദേശം. പാങ്ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിൻവലിക്കില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു. 

ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദില്ലിയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി. അതേസമയം, ചൈന അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇന്ത്യൻ അതിർത്തിയിൽ ചൈനയുടേത് ആസൂത്രിത നീക്കമാണെന്നും അമേരിക്ക പ്രതികരിച്ചു

Also Read: പാംഗോങ് മേഖലയില്‍ ചൈനീസ് കടന്നുകയറ്റ ശ്രമം; ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു

അതേസമയം, ഇന്ത്യ ചൈന അതിർത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ തുടരുകയാണ്. ഇന്നലെ ചർച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. പ്രശ്ന പരിഹാരത്തിന് ഇതിനോടകം നിരവധി തവണ നയതന്ത്ര സൈനിക തലത്തിൽ ചർച്ച നടന്നിരുന്നു. നിയന്ത്രണരേഖ ലംഘിക്കാനുള്ള ചൈനയുടെ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ, അതിർത്തിയിലെ സമാധാനം തകർക്കാർ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം.

click me!