സിലി​ഗുരി കോളേജിന് പുറമെ മറ്റ് നാല് കോളേജുകൾ കൂടി തങ്ങളുടെ മെറിറ്റ് ലിസ്റ്റിൽ സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ കോളേജ് മെറിറ്റ് ലിസ്റ്റിൽ പ്രശസ്ത ജാപ്പനീസ് കാർട്ടൂൺ കഥാപാത്രമായ ഷിൻചാൻ നൊഹാറയുടെ പേരും. പശ്ചിമ ബം​ഗാളിലെ സിലി​ഗുരി കോളേജിലെ ബിഎസ്‍സി ഓണേഴ്സ് മെറിറ്റ് ലിസ്റ്റിലാണ് ഷിൻചാന്റെ പേര് കടന്നു കൂടിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടനടി ലിസ്റ്റ് എടുത്തുമാറ്റിയതായും പുതിയ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചായും കോളേജ് അധികൃതർ പിടിഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു. 

Add Asianetnews as a Preferred SourcegooglePreferred

ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. സിലി​ഗുരി കോളേജിന് പുറമെ മറ്റ് നാല് കോളേജുകൾ കൂടി തങ്ങളുടെ മെറിറ്റ് ലിസ്റ്റിൽ സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. മണിക്ചെക്ക് കോളേജിലെ ബിഎ ഇം​ഗ്ലീഷ് മെറിറ്റ് ലിസ്റ്റിൽ ​ഗായിക നേഹ കക്കാറിന്റെ പേര് കടന്നു കൂടിയിരുന്നു. ഇത് കൂടാതെ നടി സണ്ണി ലിയോണിന്റെ പേരും മൂന്നു കോളേജുകളിലെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ബിരുദപ്രവേശന നടപടികളെല്ലാം ഓൺലൈനായിട്ടാണ് നടത്തുന്നത്