റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

Published : Sep 14, 2026, 04:57 AM IST
hyderabad rapido bike taxi accident

Synopsis

കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർ​ഗ. റിപ്പയർ ചെയ്ത മൊബൈൽഫോൺ വാങ്ങാനായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബി​ഗ് ബസാറിലെ മൊബൈൽഷോപ്പിലെത്തിയത്. ഇവിടെനിന്ന് ഫോൺ വാങ്ങി തിരികെ മടങ്ങാനായാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്.

ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർ​ഗ(26)യാണ് മരിച്ചത്. അമീർപേട്ട് ശ്രീന​ഗർ കോളനിയിലെ ബി​ഗ് ബസാറിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.

ബഞ്ജറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർ​ഗ. റിപ്പയർ ചെയ്ത മൊബൈൽഫോൺ വാങ്ങാനായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബി​ഗ് ബസാറിലെ മൊബൈൽഷോപ്പിലെത്തിയത്. ഇവിടെനിന്ന് ഫോൺ വാങ്ങി തിരികെ മടങ്ങാനായാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്. തുടർന്ന് ബൈക്കിന് പിറകിൽ കയറി യാത്രചെയ്യവേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു. ഇതിനിടെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണ ഹേമദുർ​ഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു. സംഭവസമയത്ത് ഹേമദുർ​ഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാമുകി വഞ്ചിക്കുന്നുണ്ടോ എന്ന് സംശയം, പ്ലാൻ ചെയ്ത് കൊലപ്പെടുത്തി യുവാവ്; പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു
പശ്ചിമ ബംഗാളിൽ 252 മദ്രസകൾ പൂട്ടി; 100 എണ്ണത്തിന് കാരണം കാണിക്കൽ നോട്ടീസ്