അപൂർവ്വം! 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിനെത്തി; കഴിഞ്ഞ തവണ പിണറായി വിട്ടുനിന്നു, പങ്കെടുത്ത് സതീശൻ

Published : Jun 12, 2026, 03:48 AM IST
niti ayog

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന പതിനൊന്നാമത് നീതി ആയോഗ് ഭരണസമിതി യോഗത്തിൽ, മുൻവർഷങ്ങളിലെ ബഹിഷ്കരണത്തിൽ നിന്ന് വ്യത്യസ്തമായി, പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു.

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചുകാലമായി പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ബഹിഷ്കരണവും വിട്ടുനിൽക്കലും കൊണ്ട് ശ്രദ്ധേയമായിരുന്ന നീതി ആയോഗ് ഭരണസമിതി യോഗത്തിൽ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു. സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവർക്കൊപ്പം യോഗത്തിൽ അണിനിരന്നു.

കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ രാജ്യത്തിന്‍റെ വികസന തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ഈ ഉന്നതാധികാര സമിതിക്ക് മുൻവർഷങ്ങളിൽ കാണാത്ത പങ്കാളിത്തമാണ് ഇത്തവണ ലഭിച്ചത്. യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മുൻവർഷങ്ങളിൽ പത്തും ഒൻപതും വീതം മുഖ്യമന്ത്രിമാർ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പൂർണ്ണ പങ്കാളിത്തം ശ്രദ്ധേയമാകുന്നത്. സഹകരണ ഫെഡറലിസത്തിന്‍റെ മികച്ച മാതൃകയാണ് യോഗത്തിൽ ദൃശ്യമായതെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നും പ്രധാനമന്ത്രി യോഗത്തിൽ ഓർമ്മിപ്പിച്ചു. യുവജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഒരുക്കുന്നതിനൊപ്പം സ്ത്രീശാക്തീകരണത്തിലൂടെയുള്ള വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളുടെ വികസന മുൻഗണനകളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ വിശദമായി അവതരിപ്പിച്ചു. കഴിഞ്ഞ വർഷം, പശ്ചിമ ബംഗാളിലെ മമത ബാനർജി, കേരളത്തിലെ പിണറായി വിജയൻ, കർണാടകയിലെ സിദ്ധരാമയ്യ എന്നീ മൂന്ന് പ്രതിപക്ഷ മുഖ്യമന്ത്രിമാരും എൻഡിഎ സഖ്യകക്ഷിയായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിന് പോയ യുവാവിനെ കാണാനില്ല, തെരച്ചില്‍ തുടരുന്നു, സംഭവം ഉത്തരാഖണ്ഡില്‍
വീട്ടമ്മമാരുടെ മാസ വരുമാനം 30,000 രൂപയെന്ന് കണക്കാക്കി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്; വിധി അപകട ഇൻഷുറൻസ് കേസിൽ