ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയിൽ, ഉമർ നബിയുമായി ഫോണിൽ ബന്ധപ്പെട്ടെന്ന് വിവരം

Published : Nov 30, 2025, 10:15 AM IST
Three arrested in delhi blast

Synopsis

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു

ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികൾ എന്നിവരാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ഉമർ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഭീകരാക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളിൽ ഡ്രോൺ വേധ സംവിധാനം സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുന്നത്. വൈറ്റ് കോളർ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഉകാസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി 2020 ൽ തന്നെ പ്രതികളുമായി ബന്ധപ്പെട്ടിരുന്നു. കേസിൽ പിടിയിലായ ആദിലിന്റെ സഹോദരൻ മുസാഫിർ വഴിയാണ് മറ്റു ഡോക്ടർമാരിലേക്ക് ഉഗാസ എത്തുന്നത്.

2020 മുതൽ ഉമർ, മുസമ്മിൽ എന്നിവരുമായി ഉകാസ ആശയവിനിമയം നടത്തി. ചാവേർ ആയി സ്ഫോടനം നടത്താനുള്ള പദ്ധതികളിലേക്ക് ഭീകരരർ എത്തുന്നത് ഉകാസയുടെ നിർദ്ദേശപ്രകാരമാണ്. 2012 ൽ ഭീകരവിരുദ്ധ കേസിനു പിന്നാലെ രാജ്യം വിട്ട കർണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണ് ഉഗാസ എന്നാണ് ഏജൻസികളുടെ നിഗമനം. ഇയാളുടെ സഹായത്തോടെയാണ് ആദിലിന്റെ സഹോദരൻ മുസാഫർ തുർക്കി വഴി അഫ്ഗാനിലേക്ക് കടക്കുന്നത്. ഉകാസ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ട നെറ്റ്വർക്കുകളിൽ ഒന്നു മാത്രമാണ് ഫരീദാബാദ് സംഘമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. അതേസമയം അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ് നല്കി. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ