
ചിക്കമഗളൂരു: റോഡ് മുറിച്ചുകടന്ന കാട്ടാനയെ കാറിടിച്ചു. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുരയിലാണ് സംഭവം. ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണു. തകർന്ന കാറിലുണ്ടായിരുന്നവരെ ആന ആക്രമിക്കാൻ മുതിരാതിരുന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. സംഭവത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. പരിക്കേറ്റയെ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. എൻആർ പുര ബലിഹൊണ്ണൂർ സംസ്ഥാന പാതയിലാണ് സംഭവം. കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ച് തെറിപ്പിച്ചത്. കർണാടകയിൽ മനുഷ്യ മൃഗ സംഘർഷം പതിവാകുന്നതിൽ ഒടുവിലത്തെ സംഭവമാണ് ഇത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിക്കമംഗളൂരുവിലെ നരസിംഹരാജ പുര താലൂക്കിൽ കാപ്പി തോട്ടത്തിൽ ജോലിക്ക് പോയ 39കാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വിനോദ ഭായി എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭദ്ര റിസർവ് വനത്തിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ഒക്ടോബർ ആദ്യവാരത്തിൽ എൻ ആർ പുരയിൽ കൃഷിയിടത്തിൽ സാരമായ നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ വനംവകുപ്പ് പിടികൂടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam