കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, ദാരുണ സംഭവം യുപിയിൽ

Published : Apr 14, 2024, 09:22 PM IST
കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, ദാരുണ സംഭവം യുപിയിൽ

Synopsis

കെട്ടിടത്തിനടിയിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി.

ദില്ലി:ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മേല്‍ക്കൂര തകര്‍ന്ന് വീണ് 25ഓളം പേര്‍ അടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയെടക്കം വിന്യസിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിനടിയിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി.

കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെടുത്തിയ 11 പേരെ ആശുപത്രികളിലേക്ക് മാറ്റിയെന്നും 25ഓളം പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരമെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഉത്തര്‍പ്രദേശ് കളക്ടര്‍ അരവിന്ദ് മല്ലപ്പ അറിയിച്ചു. മേല്‍ക്കൂര തകരാനുണ്ടായ കാരണം വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍; കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം, ഒമാനിൽ കനത്ത മഴ തുടരുന്നു

 


 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം