ശബരിമല വിധി എന്തായാലും അംഗീകരിക്കുമെന്നാണ് പാർട്ടിയുടെയും സ‍ര്‍ക്കാരിന്റെയും നിലപാട്: യെച്ചൂരി

Published : Nov 14, 2019, 01:06 PM ISTUpdated : Nov 14, 2019, 05:08 PM IST
ശബരിമല വിധി എന്തായാലും അംഗീകരിക്കുമെന്നാണ് പാർട്ടിയുടെയും സ‍ര്‍ക്കാരിന്റെയും നിലപാട്: യെച്ചൂരി

Synopsis

കോടതിവിധികൾ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സിപിഎം പിബി ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും അയോധ്യ , ശബരിമല , റാഫേൽ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം കോഴിക്കോട്ടെ യുഎപിഎ വിവാദത്തിൽ നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധികൾ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സിപിഎം പിബി ചർച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കും. അയോധ്യ , ശബരിമല , റാഫേൽ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.

അതേസമയം ശബരിമല വിധി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ഇടതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ പറഞ്ഞു. അക്രമ പ്രവർത്തനങ്ങളെ അംഗീകരിക്കില്ല. സമാധാനപരമായി ഭക്തർക്ക് ശബരിമലയിൽ  പോകാനാകണമെന്നും നിയമവാഴ്ചയെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും, 250 പേരെ ഇല്ലാതാക്കുക ലക്ഷ്യം'; 2 കോടി രൂപ ആവശ്യപ്പെട്ട് റെയിൽവെക്ക് ഭീഷണി കത്ത്
നയം വ്യക്തമാക്കി അമിത് ഷാ; നിർദേശം നൽകിയത് ജമ്മു കശ്മീരിൽ നടന്ന യോഗത്തിൽ; 'അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം, ഭീകരരെ ഉന്മൂലനം ചെയ്യണം'