
ദില്ലി: ഉമിനീർ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകർ. ഒരു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന് സർവ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസി(എംസിആര്‍എസ്) ലെശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരാള്‍ക്ക് അവരുടെ ഉമിനീര്‍ സാംപിള്‍ കിറ്റിലേക്ക് ഇട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയും. ആപ്ലിക്കേഷന്‍ വഴി പരിശോധനാ ഫലം വ്യക്തിയെ അറിയിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ഡോ. മോഹന്‍ സി ജോഷി, പിഎച്ച്ഡി വിദ്യാര്‍ഥികളായ മുഹമ്മദ് ഇഖ്ബാല്‍ അസ്മി, എംസിആര്‍എസിലെ എംഡി ഇമാം ഫൈസന്‍ തുടങ്ങിയവരാണ് ടീമിനെ സഹായിച്ചത്. പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോല്‍സാഹിപ്പിക്കുമെന്നും അതിനാല്‍ കൊവിഡ് രോഗികളുടെ വീടിനു പുറത്തുള്ള ഇടപെടലും ചലനവും നിയന്ത്രിക്കാമെന്നും ജെഎംഐ വൈസ് ചാന്‍സലര്‍ പ്രഫ. നജ്മാ അക്തര്‍ പറഞ്ഞു. MI-SEHAT(മൊബൈല്‍ ഇന്റഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്റ് ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam