ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ്: മികച്ച പ്രകടനവുമായി സമാജ് വാദി പാർട്ടി; ആഗ്രയിൽ വൻ ക്രമക്കേട് നടന്നെന്ന് അഖിലേഷ് യാദവ്

Published : Oct 28, 2026, 03:25 PM IST
akhilesh yadav

Synopsis

ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവുമായി സമാജ് വാദി പാർട്ടി. സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ ആഗ്രയിലെയും മൊറാദാബാദിലെയും സീറ്റുകൾ ബിജെപി നേടി. ആഗ്രയിൽ വൻ ക്രമക്കേട് നടന്നെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു.

ദില്ലി: ഉത്തർപ്രദേശിൽ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നല്ല പ്രകടനവുമായി സമാജ് വാദി പാർട്ടി. മത്സരം നടന്ന പതിനൊന്ന് സീറ്റിൽ ആറെണ്ണം ബിജെപി വിജയിച്ചപ്പോൾ അഞ്ചിടത്ത് സമാജ് വാദി പാർട്ടി വിജയിക്കുകയോ മുന്നിട്ടു നിൽക്കുകയോ ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ടീച്ചേഴ്സ്, ഗ്രാജുവേറ്റ്സ് സീറ്റുകൾ വിജയിക്കാനായത് എസ്പിക്ക് നേട്ടമായി.

അതേസമയം സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ ആഗ്രയിലെയും മൊറാദാബാദിലെയും സീറ്റുകൾ ബിജെപി നേടി. ആഗ്രയിൽ വൻ ക്രമക്കേട് നടന്നെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ മത്സരം നടന്ന നാലു സീറ്റുകളും വിജയിച്ച് ബിജെപി സഖ്യം കരുത്തു കാട്ടി. മഹാരാഷ്ട്രയിൽ എൻഡിഎ മുൻതൂക്കം നേടി. ബീഹാറിൽ പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടിക്ക് ഒരു സീറ്റിൽ വിജയിക്കാനായി. കോൺഗ്രസിന് ഒരിടത്തും സീറ്റു കിട്ടിയില്ല. ബാലറ്റ് പേപ്പറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്തും ഒരു സീറ്റു പോലും വിജയിക്കാൻ കോൺഗ്രസിനായില്ലെന്ന് ബിജെപി പരിഹസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വമ്പൻ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; പുതിയെ ഏജൻസിക്കായി ടെൻഡർ വിളിച്ചു; ഡിജിറ്റൽ രംഗത്ത് സാന്നിധ്യം ശക്തമാക്കും
'ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടി'; പരിഹാസവുമായി പ്രധാനമന്ത്രി