
ചെന്നൈ : കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം. വൈകിട്ട് പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചെന്നൈ അടക്കം 5 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖാപിച്ചിട്ടുണ്ട്. നാളെയും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കെടുതി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ അടിയന്തിരമായി സന്ദർശിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam