സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

Published : May 26, 2022, 08:52 AM IST
സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

Synopsis

ഫുഡ് ഡെലിവറി ചെയ്യുന്നവരുടേതിന് സമാനമായൊരു ഭാഗ് ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ചായം പുറത്തെടുത്തതെന്നും പൊലീസ് 

ബെം​ഗളുരു: ബെംഗളുരുവിലെ സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപത്തെ തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതർ. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവിടേക്ക് ബൈക്കിൽ രണ്ട് പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടേതിന് സമാനമായൊരു ഭാഗ് ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ചായം പുറത്തെടുത്തതെന്നും സിസിടിവിയിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വെസ്റ്റ് ബെംഗളുരു ഡിസിപി സജ്ഞീവ് പാട്ടീൽ പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മമതയുടെ ടിഎംസി പൂജ്യം സീറ്റിൽ ഒതുങ്ങും! ബംഗാളിൽ വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി; 'കൊള്ളക്കാരുടെ ദുർഭരണം ബിജെപി അവസാനിപ്പിക്കും'
ഹൂ​ഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തി പ്രധാനമന്ത്രി , ബംഗാളിലെ ദുർഭരണം അവസാനിക്കും,ബിജെപിക്ക് വൻ വിജയം ഉറപ്പെന്നും മോദി