പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച; ഡ്രോൺ പറന്നു, മൂന്ന് പേർ കസ്റ്റഡിയിൽ

Published : Nov 25, 2022, 09:20 AM ISTUpdated : Nov 25, 2022, 11:53 AM IST
പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച; ഡ്രോൺ പറന്നു, മൂന്ന് പേർ കസ്റ്റഡിയിൽ

Synopsis

കഴിഞ്ഞ ദിവസം ബാവ്ലയിൽ അദ്ദേഹം പ്രസം​ഗിക്കുന്നതിനിടെയാണ് ഡ്രോൺ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്.

അഹമ്മദാബാദ് : ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. ബാവ്ല യിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നേരിട്ട് റാലികൾ നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബാവ്ലയിൽ അദ്ദേഹം പ്രസം​ഗിക്കുന്നതിനിടെയാണ് ഡ്രോൺ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം. 

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോര് ആപ്പും ബിജെപിയും തമ്മിലായിരുന്നു. ചിത്രത്തിൽ ഏറെ പിന്നിലാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞുതന്നെ ആപ്പും വോട്ട് തേടിയതോടെ തങ്ങളുടെ പെട്ടിയിൽ വീഴേണ്ട വോട്ടുകളും ആപ്പിന് പോവുമോ എന്ന പേടിയിലാണ് ബിജെപി. ഗുജറാത്ത് തെരഞ്ഞെടുപ്പടുത്തിരിക്കെ ഹൈന്ദവ പ്രീണനം ലക്ഷ്യമിട്ട പല പ്രസ്താവനകളും വാഗ്ദാനങ്ങളും ആപ്പ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു കറൻസിയിൽ ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്ന ആവശ്യം. 

182 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഡിസംബര്‍ ഒന്ന് മുതൽ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വിയാണ് ഗുജറാത്തിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 

അതേസമയം കഴിഞ്ഞ ദിവസം മോദിക്ക് നേരെ വധഭീഷണിയുണ്ടാകുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം മുംബൈ പോലീസിന്റെ ട്രാഫിക് വിഭാഗത്തിന് ലഭിച്ചിരുന്നു. മുംബൈ ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലാണ് ഒരു ഓഡിയോ സന്ദേശമായി പ്രധാനമന്ത്രിയെ വധിക്കും എന്ന ഭീഷണി വന്നത്. പ്രധാനമന്ത്രി മോദിയെ കൊല്ലാൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ രണ്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയതായി ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നു. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഇതിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്തെന്നാണ് വിവരം.

Read More : ശരിയായ രാജ്യവും തലവനും സ്ഥലവും, എല്ലാം ഒത്തിണങ്ങിയ സമയമോ? ജി 20 അധ്യക്ഷസ്ഥാനത്ത് ഇന്ത്യ എത്തുമ്പോൾ, അറിയേണ്ടത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ