വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം, പഞ്ചാബിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ

Published : Apr 01, 2025, 01:42 PM ISTUpdated : Apr 01, 2025, 01:43 PM IST
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം, പഞ്ചാബിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ

Synopsis

ബേക്കറിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ പ്രാർത്ഥനാ യോഗത്തിലേക്ക് ക്ഷണിച്ച് മാന്യമായ പെരുമാറ്റത്തിലൂടെയാണ് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനം

മൊഹാലി: പഞ്ചാബിൽ പീഡനക്കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം ശിക്ഷ. 2018ലെ പീഡനക്കേസിലാണ് ബജീന്ദർ സിംഗ് എന്ന പാസ്റ്ററിന് ചൊവ്വാഴ്ച മൊഹാലിയിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൊഹാലി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിക്രാന്ത് കുമാറിന്റേതാണ് വിധി. ബലാത്സംഗം, തടഞ്ഞുവയ്ക്കൽ, ബോധപൂർവ്വം പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ പ്രഖ്യാപിച്ചത്.  ബജീന്ദർ സിംഗിനെ പട്ട്യാലയിലെ ജയിലിലേക്ക് മാറ്റി. 

വിദേശത്ത് ജോലി നൽകി അവിടെ ജീവിക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ വിശ്വാസം നേടി വീട്ടിലെത്തിച്ചിരുന്നത്. വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഈ വീഡിയോ റെക്കോർഡ് ചെയ്ത് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായാണ് പരാതിക്കാരി ആരോപിച്ചത്. 2018ൽ ദില്ലിയിലെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബജീന്ദർ സിംഗ്  പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. 

കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ബർ ങാട്ടി, രാജേഷ് ചൌധരി, ജതീന്ദർ കുമാർ, സിതാർ അലി, സന്ദീപ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കോടതി വിധി പ്രഖ്യാപിക്കുന്നതിനിടെ ബജീന്ദർ സിംഗിന്റെ നിരവധി അനുയായികൾ കോടതിയിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ചത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.  ബേക്കറിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ പ്രാർത്ഥനാ യോഗത്തിലേക്ക് ക്ഷണിച്ച് മാന്യമായ പെരുമാറ്റത്തിലൂടെയാണ് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനം. 

വിദേശയാത്രയ്ക്ക് പണം നൽകണമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ പീഡന ദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. മറ്റൊരു സ്ത്രീയും ഇയാൾക്കെതിരെ പീഡന പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് വിചാരണ പൂർത്തിയായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു