ശ്വാസകോശ അണുബാധ: എൽ കെ അദ്വാനി ആശുപത്രിയിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

Published : Oct 17, 2026, 07:42 AM IST
L K Advani Health

Synopsis

എൽ കെ അദ്വാനിയെ ആശുപത്രിയിൽ തുടരുന്നു. മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമാണ് അദ്വാനി. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലിയിലെ ഇന്ദ്രപ്രസ്ത അപ്പോളോ ആശുപത്രിയിലാണ് ചികിത്സ.

ദില്ലി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി ആശുപത്രിയിൽ തുടരുന്നു. ശ്വാസകോശ അണുബാധയെ തുടർന്നാണ് ചികിത്സ തേടിയത്. ദില്ലിയിലെ ഇന്ദ്രപ്രസ്ത അപ്പോളോ ആശുപത്രിയിലാണ് 98കാരനായ അദ്വാനി ചികിത്സയിൽ കഴിയുന്നത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ ആണ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ എത്തിച്ചത്. പൾമനറി വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ് അദ്വാനി. മെഡിക്കൽ പരിശോധനകളും പുരോഗമിക്കുന്നുണ്ട്.

വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുമ്പും അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഈ വർഷം മെയ് മാസമാണ് അദ്വാനി അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം അദ്വാനി ആശുപത്രി വിട്ടു. 2024 ഡിസംബറിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയ അദ്വാനിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

അവിഭക്ത ഇന്ത്യയിലെ കറാച്ചിയിൽ 1927 നവംബർ എട്ടിനാണ് അദ്വാനിയുടെ ജനനം. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രമുഖ നേതാവായി മാറിയ അദ്വാനി, പാർട്ടിയുടെ വിവിധ പദവികൾ വഹിച്ചു സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകി. 1990ൽ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകുകയും ബിജെപിയുടെ വളർച്ചയ്ക്ക് കുതിപ്പേകുകയും ചെയ്തു. 2002 മുതൽ 2004 വരെ എബി വാജ്പേയി സർക്കാരിൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ച അദ്വാനി, ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരമോന്നത ബഹുമതിയായ ഭാരത രത്ന, പത്മ വിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അജണ്ട അറിയിക്കാതെ ഡിഎംകെ എംപിമാരുടെ അടിയന്തര യോഗം; ലക്ഷ്യം കോൺഗ്രസ്‌ ഇതര പാർട്ടികളുടെ മുന്നണി രൂപീകരണമോ?
നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു, അഭിജീത് ദീപ്കെയെ കോടതിയില്‍ ഹാജരാക്കും