ഇക്കഴിഞ്ഞ അഞ്ചിനാണ് പെരുമാള്‍ തന്‍റെ വളര്‍ത്തുനായയെും അയല്‍ക്കാരുടെ വളര്‍ത്തുനായയെയും കൊണ്ട് വളര്‍ത്തുപൂച്ചയെ ആക്രമിപ്പിച്ചത്. എന്ന് മാത്രമല്ല, ഇതിന്‍റെ വീഡിയോ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു.

ചെന്നൈ: സ്വന്തം പൂച്ചയെ നായ്ക്കളെ കൊണ്ട് കടിച്ച് കൊല്ലിച്ച്, ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശിയായ പെരുമാള്‍ ഏലിയാസ് വിജയകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ അഞ്ചിനാണ് പെരുമാള്‍ തന്‍റെ വളര്‍ത്തുനായയെും അയല്‍ക്കാരുടെ വളര്‍ത്തുനായയെയും കൊണ്ട് വളര്‍ത്തുപൂച്ചയെ ആക്രമിപ്പിച്ചത്. എന്ന് മാത്രമല്ല, ഇതിന്‍റെ വീഡിയോ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് പെരുമാള്‍ ക്രൂരകൃത്യം ചെയ്തത്.

എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഇതോടെ മൃഗസംരക്ഷകരായ ഒരു സംഘം ആളുകളാണ് പെരുമാളിനെതിരെ പരാതി നല്‍കിയത്. ഇതനുസരിച്ച് ജംബുനാഥപുരം പൊലീസ് പെരുമാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read:- പുളിങ്ങ പറിക്കാൻ കയറിയ വയോധികൻ മരത്തില്‍ നിന്ന് വീണുമരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo