അമിതവേ​ഗതയിലെത്തിയ ട്രക്ക് ഓട്ടോ‌യിലിടിച്ചു ഏഴ് പേർ കൊല്ലപ്പെട്ടു 

By Web TeamFirst Published Jul 22, 2022, 10:54 PM IST
Highlights

അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് വാഹനങ്ങൾ നീക്കിയത്.

മേവാത്ത് (ഹരിയാന): ട്രക്കും ഓട്ടോയും കൂട്ടി‌യിടിച്ച് ‌‌യാത്രക്കാരായ ഏഴുപേർ മരിച്ചു. വെള്ളിയാഴ്ച ഹരിയാനയിലെ മേവാത്ത് ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. ഉച്ചയ്ക്ക് പുനഹാനയിലെ ബിച്ചോർ പോലീസ് സ്റ്റേഷൻ പരിധിക്ക് സമീപം അമിതവേഗതയിലെത്തിയ ട്രക്ക് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് വാഹനങ്ങൾ നീക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഇൻസ്പെക്ടർ ദയാനന്ദിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ബൈക്കിൽ നിന്ന് തെറിച്ചുവീണപ്പോൾ ട്രക്ക് കയറി ​ഗർഭിണിക്ക് ദാരുണാന്ത്യം, കുഞ്ഞ് രക്ഷപ്പെട്ടു

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു, പിതാവ് മരിച്ചു 

ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി (50) പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. 

കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ തൽക്ഷണം മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ: കല. മാധവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കുവൈത്തില്‍ വാഹനാപകടം; രണ്ട് പ്രവാസികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. ക്ലീനിങ് ട്രക്കാണ് അപകടത്തില്‍പെട്ടത്. വാഹനം തലകീഴായി മറിയുകയും ചെയ്‍തു.

മരിച്ചവരും പരിക്കേറ്റവരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈത്ത് ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയാണ്  പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

click me!