Asianet News MalayalamAsianet News Malayalam

ബൈക്കിൽ നിന്ന് തെറിച്ചുവീണപ്പോൾ ട്രക്ക് കയറി ​ഗർഭിണിക്ക് ദാരുണാന്ത്യം, കുഞ്ഞ് രക്ഷപ്പെട്ടു

ആഗ്രയിലെ ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി (26) എന്ന യുവതിയാണ് അപകടത്തിൽ മരിച്ചത്. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

pregnant woman dies in Accident, new born return to life
Author
Agra, First Published Jul 22, 2022, 9:56 PM IST

ആഗ്ര: ഉത്തർപ്രദേശിലെ ആ​ഗ്രയിൽ എട്ടു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ട് ട്രക്ക് കയറി മരിച്ചു. അപകടത്തെ തുടർന്ന് കുഞ്ഞ് പുറത്തുവന്നു. പെൺകുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആഗ്രയിലെ ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി (26) എന്ന യുവതിയാണ് അപകടത്തിൽ മരിച്ചത്. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽനിന്നു വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഭർത്താവ് രാമു ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. അപകടത്തിൽ ബൈക്കിൽനിന്നു താഴെ വീണ കാമിനിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവന്നു. 

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു, പിതാവ് മരിച്ചു

ട്രക്ക് ഡ്രൈവർ വാഹനം ഓടി രക്ഷപ്പെട്ടു. സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണെന്നും ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. അപകടവാർത്തയറിഞ്ഞ് കാമിനിയുടെ അമ്മാവൻ  മരിച്ചു. 

‘കുഞ്ഞ് പാൽ കുടിക്കുന്നുണ്ട്. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിനു ഭാരം കുറവാണ്. അപകടത്തിൽ പൊക്കിൾക്കൊടി ഞെരുങ്ങി, വയറ്റിനു താഴെ ചെറിയ പരുക്കുണ്ട്. ചികിത്സ തുടരുകയാണ്.’– ഫിറോബാദ് മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എൽ.കെ.ഗുപ്ത പറഞ്ഞു. കു‌ട്ടിയുടെ രക്ഷപ്പെടൽ അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. 

അമിതവേ​ഗതയിലെത്തിയ ട്രക്ക് ഓട്ടോ‌യിലിടിച്ചു ഏഴ് പേർ കൊല്ലപ്പെട്ടു 

മേവാത്ത് (ഹരിയാന): ട്രക്കും ഓട്ടോയും കൂട്ടി‌യിടിച്ച് ‌‌യാത്രക്കാരായ ഏഴുപേർ മരിച്ചു. വെള്ളിയാഴ്ച ഹരിയാനയിലെ മേവാത്ത് ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. ഉച്ചയ്ക്ക് പുനഹാനയിലെ ബിച്ചോർ പോലീസ് സ്റ്റേഷൻ പരിധിക്ക് സമീപം അമിതവേഗതയിലെത്തിയ ട്രക്ക് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് വാഹനങ്ങൾ നീക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഇൻസ്പെക്ടർ ദയാനന്ദിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ബൈക്കിൽ നിന്ന് തെറിച്ചുവീണപ്പോൾ ട്രക്ക് കയറി ​ഗർഭിണിക്ക് ദാരുണാന്ത്യം, കുഞ്ഞ് രക്ഷപ്പെട്ടു

അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു, പിതാവ് മരിച്ചു 

ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ (73) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി (50) പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. 

കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ തൽക്ഷണം മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ: കല. മാധവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios