അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു.

ദില്ലി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടപ്പാക്കുകയെന്ന് അറിയിച്ചു. സെൻസസ്, കാലാവസ്ഥ എന്നിവ പരിഗണിച്ച് ഹിമാചൽ പ്രദേശ്, ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിൽ പിന്നീട് പ്രഖ്യാപിക്കും. 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ എസ്ഐആറിന്റെ ഭാ​ഗമാകും. 36.73 കോടി വോട്ടർമാരെ ഇവർ സന്ദർശിക്കും. രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെ (BLAs) സഹായവും ലഭ്യമാക്കും. സെൻസസ് നടപടികൾക്കൊപ്പം തന്നെയാണ് എസ്ഐആർ നടപ്പാക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അയോഗ്യരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. അസം, ബം​ഗാൾ, കേരളം, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കിയിരുന്നു.