വിഷം കുത്തിവെച്ച് അതിക്രൂര കൊലപാതകം; 2 പെൺസുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് കാമുകിയെ കൊന്ന് കൊക്കയിൽ തള്ളി

Published : Mar 06, 2025, 04:55 PM IST
വിഷം കുത്തിവെച്ച് അതിക്രൂര കൊലപാതകം; 2 പെൺസുഹൃത്തുക്കളുടെ സഹായത്തോടെ യുവാവ് കാമുകിയെ കൊന്ന് കൊക്കയിൽ തള്ളി

Synopsis

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി.തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോകനായകിയുടെ കാമുകനായ അബ്ദുൽ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി

ചെന്നൈ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോകനായകിയുടെ കാമുകനായ അബ്ദുൽ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അബ്ദുൽ അസീസ് സോഷ്യൽ മീഡിയയിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്.

പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറുകയും ചെയ്തു. എന്നാൽ, തിങ്കളാഴ്ച രാത്രി ലോകനായകിയെ യേർക്കാടേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. അബ്ദുൽ അസീസിന്‍റെ സുഹൃത്തായ നഴ്സിംഗ് വിദ്യാർത്ഥിനിയായ മോനിഷ ലോക നായകിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചു. ഇതിനുശേഷം മൂന്നുപേരും ചേര്‍ന്ന് മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നു. ഐടി കമ്പനി ജീവനക്കാരി ആണ്‌ പ്രതിയായ സുൽത്താന. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്.

പിണറായി 3.0; കൊല്ലത്തെ ചര്‍ച്ച മുഴുവൻ തുടര്‍ ഭരണവും പിണറായി വിജയനും; മൂന്നാം ഭരണം ഉറപ്പെന്ന് നേതാക്കൾ

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നു, അന്വേഷണം ഊർജിതം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്രത്തിന് ബദൽ, സെമ്മൊഴി പുരസ്‌കാരവുമായി സ്റ്റാലിൻ; 5 ലക്ഷം രൂപയും ഫലകവും, മലയാളം അടക്കം 8 ഭാഷകൾക്ക് തമിഴ്‌നാടിന്റെ സാഹിത്യ അവാർഡ്
'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം