ഡൽഹിയിലെ സമരക്കാരെ തേടി ഒറ്റ ഓര്‍ഡറിൽ എത്തിയത് 67000 രൂപയുടെ പിസ്സ; 2000 കിലോമീറ്റര്‍ അകലെ നിന്ന് കരുതലുമായി ഡീലി

Published : Jul 23, 2026, 05:35 PM IST
dominos

Synopsis

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നാഗാലാൻഡ് സ്വദേശിയായ ഡീലി ഡീനു 150 പിസ്സകൾ ഓർഡർ ചെയ്തു നൽകി. നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് 67000-ത്തിലധികം രൂപ മുടക്കി അദ്ദേഹം ഈ സഹായം ചെയ്തത്.

കോഹിമ: ഡൽഹയിലെ സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നാഗാലാൻഡിൽ നിന്ന് കരുതൽ. നേരിട്ട് സമരത്തിൽ പങ്കാളിയാകാൻ സാധിക്കാത്ത വിഷമത്തിൽ ഡൽഹി ജന്ദർ മന്തറിലെ സമരക്കാർക്കായി 67000 രൂപയിലേറെ മൂല്യമുള്ള 150 ചീസ് ബർസ്റ്റ് പിസ്സകൾ ഓർഡർ ചെയ്ത് നൽകിയിരിക്കുകയാണ് നാഗാലാൻഡ് സ്വദേശിയായ ഡീലി ഡീനു. നീറ്റ് പരീക്ഷ ചോർച്ചയ്‌ക്കെതിരെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഡൽഹി ജന്ദർ മന്തറിൽ പ്രക്ഷോഭം നടത്തുന്നത്. സമരം ചെയ്യുന്ന സഹോദരീ സഹോദരന്മാർ അവിടെ പട്ടിണി കിടക്കുമ്പോൾ നാഗാലാൻഡിലിരുന്ന് അത്താഴം കഴിക്കാൻ എനിക്ക് സാധിച്ചില്ലെന്ന് ഡീലി ഡീനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 22ന് വൈകുന്നേരം 4.30 ഓടെ ഡോമിനോസിൽ നിന്ന് 150 ഫാംഹൗസ് ചീസ് ബർസ്റ്റ് പിസ്സകളാണ് ഡീനു ഓർഡർ ചെയ്തത്. പിസ്സകളുടെ തുകയായ 64,650 രൂപയും നികുതിയും മറ്റ് ചാർജുകളും ഉൾപ്പെടെ ആകെ 67,734 രൂപ ചെലവഴിച്ചതിന്റെ ഓർഡർ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. സമര സ്ഥലത്തെത്തുന്ന ഡെലിവറി എക്സിക്യൂട്ടീവിനോട്, വിശന്നിരിക്കുന്ന ആർക്ക് വേണമെങ്കിലും ഇത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഡെലിവറി എക്സിക്യൂട്ടീവ് താങ്കൾ അവർക്ക് ദൈവത്തെപ്പോലെയാണ് എന്ന് വൈകാരികമായി പ്രതികരിച്ച സംഭവവും അദ്ദേഹം ഓർത്തെടുത്തു. പോസ്റ്റ് വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് ഡീലി ഡീനുവിന്റെ സഹജീവി സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ച് രംഗത്തെത്തിയത്. ഡൽഹിയിൽ നേരിട്ട് എത്തിയില്ലെങ്കിലും സമരത്തെ പിന്തുണയ്ക്കാൻ സാധിക്കുമെന്ന സന്ദേശമാണ് ഈ യുവാവ് നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'3 മാസം മുന്നേയുള്ള തീരുമാനം', സിജെപി പ്രതിഷേധവുമായി എന്‍എസ്എ ഉത്തരവിന് ബന്ധമില്ലെന്ന് ദില്ലി പൊലീസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിപ്പ്
നോര്‍വേയുടെ 'വൈക്കിംഗ് റോ' പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; വൈറലായി മുംബൈയില്‍ നിന്നുള്ള വീഡിയോ