ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു

Published : Sep 10, 2022, 08:15 AM ISTUpdated : Sep 10, 2022, 08:41 AM IST
ഗണപതി വിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു

Synopsis

ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്.

ദില്ലി : ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചു. മഹേന്ദർഗഡിലെ കനാലിൽ നാല് യുവാക്കളാണ് മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയിൽ രണ്ട് പേരും മുങ്ങിമരിച്ചു. 

ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ഒമ്പത് യുവാക്കൾ മഹേന്ദർഗഡിലെ കനാലിൽ ഒഴുക്കിൽപ്പെട്ടത്. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലുപേർ മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മഹേന്ദ്രഗഡ്, സോനിപത് ജില്ലകളിലെ ഗണപതി വി​ഗ്രഹ നിമജ്ജനത്തിനിടെ നിരവധി പേർ മുങ്ങി  മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ട്വിറ്ററിൽ കുറിച്ചു.

"ഞങ്ങൾ എല്ലാവരും ഈ ദുഷ്‌കരമായ സമയത്ത് മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നു. എൻ‌ഡി‌ആർ‌എഫ് ടീം നിരവധി ആളുകളെ രക്ഷിച്ചു. അവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു," ഖട്ടർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 10 ദിവസത്തെ ഗണേശോത്സവം സമാപിച്ചതിനാൽ വെള്ളിയാഴ്ച നിരവധി ഗണേശ വിഗ്രഹങ്ങൾ നദികളിലും കനാലുകളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്തിരുന്നു.

Read More : കേന്ദ്രത്തിന് മുന്നിൽ ചോദ്യങ്ങൾ നിരത്തി സുപ്രീംകോടതി; തോന്നും പോലെയുള്ള ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ എന്തിന്?

പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം, അഴുകിയ നിലയില്‍, ഒരു മാസത്തിലധികം പഴക്കം

തൃശ്ശൂര്‍: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു.  ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല.

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്