പാമ്പുകടിയേറ്റ ആദിവാസി സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് സാഹസിക യാത്ര

Published : Sep 20, 2022, 09:08 AM ISTUpdated : Sep 20, 2022, 03:24 PM IST
പാമ്പുകടിയേറ്റ ആദിവാസി സ്ത്രീയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് സാഹസിക യാത്ര

Synopsis

പാമ്പുകടിയേറ്റ ആദിവാസി സ്ത്രീയെ അരയോളം വെള്ളത്തിന് കുറുകെ ഒരു കട്ടിലിൽ ചുമന്നുകൊണ്ടാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്...

റായ്പൂർ : ശക്തമായ മഴയിൽ യാത്രാ മാർഗം തടസ്സപ്പെട്ടതോട പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ കട്ടിലിൽ ചുമന്ന് ബന്ധുക്കൾ. ചത്തീസ്ഗഡിലെ മുംഗേലി ജില്ലയിലാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഗ്രാമത്തിലെത്താൻ കഴിയാത്തതിനാൽ പാമ്പുകടിയേറ്റ ആദിവാസി സ്ത്രീയെ അരയോളം വെള്ളത്തിന് കുറുകെ ഒരു കട്ടിലിൽ ചുമന്നുകൊണ്ടാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. മുംഗേലി ജില്ലയിലെ നദിക്ക് കുറുകെ എട്ട് ഗ്രാമവാസികൾ ചേർന്നാണ് യുവതിയെ കട്ടിലിൽ ചുമന്നത്. 

കനത്ത മഴയെ തുടർന്ന് ഒറ്റപ്പെട്ട മറ്റൊരു ഗ്രാമത്തിൽ പെട്ടുപോയ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഗ്രാമത്തിലെത്താൻ പ്രയാസമാണെന്ന് മുംഗേലി അഡീഷണൽ കളക്ടർ തീർഥരാജ് അഗർവാൾ പറഞ്ഞു. "ഇതൊരു പ്രത്യേക കേസായിരുന്നു. നുള്ളയിൽ വെള്ളം നിറഞ്ഞതിനാലാണ് അവരെ കട്ടിലിൽ കയറ്റി കൊണ്ടുപോകേണ്ടി വന്നത് എന്ന് അഡീഷണൽ കളക്ടർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.  

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി

 

തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ചേ‍ർന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി പരമാർശം. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഡി ജി പി സർക്കുലർ ഇറക്കിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.  

തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സാക്ഷരകേരളത്തിന് ഇത് അപമാനമാണെന്നും രാജ്യവ്യാപകമായി ഈ പ്രശ്നമുണ്ടെന്നും ആനിമൽ വെൽഫെയർ ബോർഡ് വ്യക്തമാക്കി. കുടുംബ്രശ്രീയുടെ സൗകര്യങ്ങൾ പരിശോധിച്ച ശേഷം വന്ധീകരണത്തിനുള്ള അനുമതി കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ആനിമൽ വെൽഫെയര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു...കൂടുതൽ വായിക്കാം

Read More : പഠനം, അച്ഛന്റെ ചികിത്സ; സ്കൂൾ ബസ്സിൽ ക്ലീനറായി സാന്ദ്ര, സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് ഈ പെൺകുട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിമുടി മാറാൻ റെയിൽവേ; 1,337 സ്റ്റേഷനുകളിൽ വൻ പരിഷ്കരണം! പുനർവികസനം ദ്രുതഗതിയില്‍
നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ