കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു; തരൂർ മൽസരിച്ചേക്കും, അശോക് ​ഗെലോട്ട് 26ന് പത്രിക നൽകും

Published : Sep 20, 2022, 07:13 AM ISTUpdated : Sep 20, 2022, 07:29 AM IST
കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു; തരൂർ മൽസരിച്ചേക്കും, അശോക് ​ഗെലോട്ട് 26ന് പത്രിക നൽകും

Synopsis

മൽസരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ​ഗാന്ധിയും    

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രം​ഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും . രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . അല്ലെങ്കിൽ പ്രിയങ്കാ ​ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണമെന്നും ശശി തരൂർ സോണിയ ​ഗാന്ധിയോട് പറഞ്ഞു . എന്നാൽ രാഹുൽ ​ഗാന്ധിയോ പ്രിയങ്ക ​ഗാന്ധിയോ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി.

ഇതോടെയാണ് മൽസര രം​ഗത്തേക്ക് തരൂർ വരുമെന്ന് ഉറപ്പായത്. ഇതിനിടെ അശോക് ​ഗെലോട്ട് ആ മാസം 26ന് നാമ നിർദേശ പത്രിക നൽകും. മൽസരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ​ഗാന്ധിയും. രാഹുലിനായുള്ള പ്രമേയങ്ങൾ കാര്യമാക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം രാഹുൽ ​ഗാന്ധി ഇല്ലെങ്കിൽ പ്രിയങ്ക ഗാന്ധി വരണമെന്ന് ദീപേന്ദർ ഹൂഢയും ആവശ്യപ്പെട്ടിട്ടുണ്ട്. 

തരൂരിന് മത്സരിക്കാന്‍ പച്ച കൊടി; അധ്യക്ഷ സ്ഥാനത്തിന് മത്സരം നടക്കുന്നതിനോട് എതിർപ്പില്ലെന്ന് സോണിയ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഈ പ്രതിസന്ധി ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കേന്ദ്രസർക്കാർ ഇസ്രായേലിന്റെ ചിയർ ലീഡറാകുന്നു'; രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്
'കൈവിടരുത്, ഡീസൽ തരണം'; ഒടുവിൽ ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്