
ദില്ലി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പ്രതീക്ഷ കെട്ട് പ്രതിപക്ഷം. ഐക്യനീക്കങ്ങളുടെ ഊര്‍ജ്ജം കെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും ബിജെപിയെ പിന്തുണച്ച പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നുമാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയുടെ പ്രതികരണം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയങ്ങളിലൊന്നാന്നായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്. റെക്കോര്‍ഡ് പിന്തുണയില്‍ ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 200 വോട്ട് പോലും തികയ്ക്കാനാകാത്ത നിസഹായാവസ്ഥയിലായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി മാര്‍ഗരറ്റ് ആല്‍വ. ആല്‍വയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ പ്രതിപക്ഷ നിരയിലുണ്ടായ ഭിന്നതയാണ് വോട്ടെടുപ്പോടെ ദൃശ്യമായത്. സ്ഥാനാർത്ഥിയെ അംഗീകരിക്കാതെ വോട്ടെടുപ്പില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മാറി നിന്നെങ്കില്‍, ബിജെപിയെ പോലും അമ്പരപ്പിച്ച് ബിഎസ്പിയും, അകാലിദളുമടക്കമുള്ള ഏഴ് കക്ഷികള്‍ മറുകണ്ടം ചാടി. തോല്‍വി പ്രതീക്ഷിച്ചിരുന്നെങ്കിലും ആഘാതം കടുത്തതായിപ്പോയെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.
ബാണാസുരസാഗർ അണക്കെട്ട് നാളെ തുറക്കും; സെക്കന്‍റില്‍ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുകും
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാകുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പല വഴിക്കായെന്നതാണ് യാഥാര്‍ത്ഥ്യം. സഖ്യത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാനുള്ള മമത ബാനര്‍ജിയുടെയും, ചന്ദ്രശേഖര്‍ റാവുവിന്‍റെയും ശ്രമം കോണ്‍ഗ്രസ് ചെറുക്കുകയാണ്. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്താന്‍ മറ്റ് കക്ഷികള്‍ക്കും ആത്മ വിശ്വാസം പോരെന്നതാണ് യാഥാർത്ഥ്യം. ഈ ഭിന്നത മുതലെടുത്ത് നീങ്ങാനാണ് ബിജെപിയുടെ ശ്രമം. പാര്‍ലമെന്‍റില്‍ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനാവശ്യമായ സംഖ്യ ഉറപ്പാക്കിയത് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ചിതറിക്കാന്‍ കഴിഞ്ഞതിലൂടെ വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളി ഉയര്‍ന്നേക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ബിജെപി.
വൻ വിജയം നേടി ജഗ്ദീപ് ധൻകര്‍
ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായാണ് ജഗ്ദീപ് ധൻകര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായതെന്നത് വലിയ തിരിച്ചടിയായി.
ലാളിത്യവും മാന്യതയും കൈവിടാത്ത പെരുമാറ്റം, രാജ്യസഭയില്‍ സമവായം ഒരുക്കാന്‍ ധന്‍കറിന് കഴിയുമോ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam