കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്: ചർച്ചയ്ക്കായി രാഹുൽ ദില്ലിക്ക് , കെസി വേണു​ഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ

By Web TeamFirst Published Sep 20, 2022, 12:31 PM IST
Highlights

രാഹുൽ ​ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്

തിരുവനന്തപുരം : ഭാരത് ജോ‍ഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ​ഗാന്ധി . അടിയന്തരമായി എത്താൻ നിർദേശിച്ചതിനെ തുടർന്ന് കെ സി വേണു​ഗോപാൽ രാവിലെ ദില്ലിക്ക് പോയി . രാഹുൽ ​ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്.

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ച‍ർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയ​ഗാന്ധിയുടെ നീക്കം . അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ശശി തരൂരും അശോക് ​ഗെലോട്ടും മത്സര രം​ഗത്തുണ്ടാകുമെന്ന് ഉറപ്പായി . ജി 23 നേതാക്കളുടെ ഭാ​ഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാ​ഗമായി ശശി തരൂർ ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺ​ഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ​ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാൽ താൻ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ​ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം രാഹുൽ ​ഗാന്ധി അധ്യക്ഷനാകാൻ തയാറാണെങ്കിൽ മറ്റാരും മത്സര രം​ഗത്ത് ഉണ്ടാകില്ല

അതേസമയം ശശി തരൂർ മത്സര രം​ഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തിൽ നിന്ന് വ്യാപക എതിർപ്പ് ഉയർന്നിട്ടുണ്ട് . കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും എതിർപ്പ് പരസ്യമാക്കുകയും ചെയ്തു. ഇതിനിടെ ജി 23 നേതാക്കൾക്ക് ഇടയിലും ശശി തരൂരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന വാർത്തകളും പുറത്തു വരുന്നുണ്ട് 


നെഹ്റു കുടുംബം അം​ഗീകരിക്കുന്നവർക്ക് പിന്തുണ,തരൂരിനെ കെപിസിസി പിന്തുണക്കില്ല-കെ.മുരളീധരൻ

തിരുവനന്തപുരം : കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തൂരിന്റെ മത്സരത്തിന് മുന്നിൽ കടമ്പകൾ ഏറെ. ശശി തരൂരിനെ കെ പി സി സി പിന്തുണക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു . നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂ. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും രം​ഗത്തെത്തിയിരുന്നു. തരൂരിനെ പിന്തുണക്കുന്നതിൽ ജി 23 നേതാക്കൾക്കും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന . രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കൂടുതൽ പി സി സികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ 
കോ​ൺ​ഗ്രസ് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും . വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറങ്ങും . 

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉറപ്പാകുന്നു, തരൂർ മൽസരിച്ചേക്കും, അശോക് ​ഗെലോട്ട് 26ന് പത്രിക നൽകും

ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ മൽസരിച്ചേക്കും . ഇന്നലെ സോണിയ ​ഗാന്ധിയെ കണ്ട ശശി തരൂർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് . മത്സര രം​ഗത്ത് ഉള്ള കാര്യം രണ്ട് ദിവസത്തിനകം പരസ്യമാക്കും . രാഹുൽ അദ്ധ്യക്ഷനാകണമെന്ന് തരൂർ സോണിയ ഗാന്ധിയോട് പറഞ്ഞു . അല്ലെങ്കിൽ പ്രിയങ്കാ ​ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തണം എന്നും ശശി തരൂർ സോണിയ ​ഗാന്ധിയോട് പറഞ്ഞു . എന്നാൽ രാഹുൽ ​ഗാന്ധിയോ പ്രിയങ്ക ​ഗാന്ധിയോ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് സോണിയ വ്യക്തമാക്കി. ഇതോടെയാണ് മൽസര രം​ഗത്തേക്ക് തരൂർ വരുമെന്ന് ഉറപ്പായത്. ഇതിനിടെ അശോക് ​ഗെലോട്ട് ആ മാസം 26ന് നാമ നിർദേശ പത്രിക നൽകും

 

മൽസരം പാർട്ടിയുടെ ജനാധിപത്യ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് സോണിയ ​ഗാന്ധിയും. രാഹുലിനായുള്ള പ്രമേയങ്ങൾ കാര്യമാക്കുന്നില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. അതേസമയം രാഹുൽ ​ഗാന്ധി ഇല്ലെങ്കിൽ പ്രിയങ്ക ഗാന്ധി വരണമെന്ന് ദീപേന്ദർ ഹൂഢയും ആവശ്യപ്പെട്ടിട്ടുണ്ട്. 
 


 


 

click me!