National Herald case:വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം സോണിയ ഗാന്ധി തള്ളി, നേരിട്ട് ഹാജരാകും

By Web TeamFirst Published Jul 20, 2022, 3:07 PM IST
Highlights

കേന്ദ്ര ഏജൻസികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപം.എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണം തേടി കോൺഗ്രസ്

ദില്ലി: സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തിനെതിരെ .എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണം തേടി കോൺഗ്രസ്.കേന്ദ്ര ഏജൻസികളെ  ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും.നാളെ രാവിലെ സംയുക്ത വാർത്താ സമ്മേളനം നടത്തും. .പാർലമെൻറിൽ സംയുക്തമായി വിഷയം ഉന്നയിക്കും.കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ പ്രതിഷേധിച്ച് അറസ്റ്റു വരിക്കും.സംസ്ഥാനങ്ങളിൽ എംഎൽഎമാർ അറസ്റ്റു വരിക്കും.വീട്ടിലെത്തി മൊഴിയെടുക്കാം എന്ന ഇഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശം സോണിയ ഗാന്ധി തള്ളി.ഇഡി ഓഫീസിലെത്താമെന്ന് സോണിയ ഗാന്ധി ഇ ഡിയെ അറിയിച്ചു.

ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്, ഇ ഡി അന്വേഷിക്കുമോയെന്നും ചോദ്യം

രണ്ട് വന്‍മരങ്ങള്‍ കളം മാറ്റുന്നു? കോണ്‍ഗ്രസിന് ഞെട്ടല്‍, അണിയറയില്‍ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍

click me!