Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്, ഇ ഡി അന്വേഷിക്കുമോയെന്നും ചോദ്യം

അദാനി ഗ്രൂപ്പിന്  ശ്രീലങ്കയിൽ വിൻഡ് മില്ല് സ്ഥാപിക്കാൻ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തി.പ്രധാനമന്ത്രി ഇടപെട്ടതിന് തെളിവുകളുണ്ട്അന്വേഷിക്കാൻ ഇഡിക്ക് ധൈര്യമുണ്ടോ?ഇഡിയുടെ വിശ്വാസ്യത ഇല്ലാതായെന്നും കോണ്‍ഗ്രസ്

congress accuse modi of doing favour to adani group, ask wheter ED will enquire?
Author
Delhi, First Published Jun 23, 2022, 12:05 PM IST

ദില്ലി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ്  അഞ്ചുദീവസം ചോദ്യം ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. അദാനി ഗ്രൂപ്പിന്  ശ്രീലങ്കയിൽ വിൻഡ് മില്ല് സ്ഥാപിക്കാൻ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയതിനെ കുറിച്ച് ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ട്?പ്രധാനമന്ത്രി ഇടപ്പെട്ടതിന് തെളിവുകളുണ്ട്. അന്വേഷിക്കാൻ ഇഡിക്ക് ധൈര്യമുണ്ടോ?അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലപി പി ഇ കിറ്റ് അഴിമതി പകൽ പോലെ വ്യക്തമായതാണ്അദാനി ഗ്രൂപ്പിൻ്റെ നിരവധി ക്രമക്കേടുകൾ എന്തുകൊണ്ട് കാണാതെ പോകുന്നുഇഡിയുടെ വിശ്വാസ്യത ഇല്ലാതായി പ്രതിപക്ഷ നേതാക്കളെ രാവിലെ വിളിച്ച് വരുത്തി പാതിരാത്രിയിൽ ഇറക്കി വിടുന്നതാണോ ഹീറോയിസംരാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യംപല ഇടപാടുകളിലും മോദി സെയിൽസ് ഏജൻ്റായി പ്രവർത്തിക്കുന്നുപ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമോ?ഗുജറാത്തിലെ ഹെറോയിൻ വേട്ട, വ്യാപം അഴിമതി ഇതിലൊന്നും ഇഡി ഇടപെടാത്തത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു

National herald case;സാമ്പത്തിക ഇടപാടുകളില്‍ കൃത്യമായ രേഖകളുണ്ടോയെന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ആശയക്കുഴപ്പം

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. എജെഎല്ലിന് നൽകിയ 90 കോടിയിൽ അവ്യക്തതയുണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.കൃത്യമായ രേഖകളുണ്ടോയെന്നതിൽ  നേതാക്കൾക്ക് ആശയക്കുഴപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്..

രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി വ്യക്തമാക്കി.. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. , രാഹുലിനെതിരായ ഇ ഡി നടപടിയില്‍ പ്രതിഷേധം തുടരാൻ കോൺഗ്രസ് തീരുമാനിച്ചു.എഐസിസി കേന്ദ്രീകരിച്ച് സമരം തുടരും.ചോദ്യം ചെയ്യൽ ഉള്ള ദിവസങ്ങളിൽ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.സോണിയ ഗാന്ധിയോട് ഇന്ന്  ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ  ഹാജരാകില്ലെന്ന് സോണിയ അറിയിച്ചിട്ടുണ്ട്.. 

ഇഡിയെ ഭയമില്ലെന്ന് രാഹുൽ ഗാന്ധി

എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഇഡിയെ ഭയക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios