മണ്ഡല പുനർനിർണയ ബിൽ; നിർണായക പാർലമെന്റ് സമ്മേളനം നാളെ, ആത്മവിശ്വാസത്തില്‌ ബിജെപി, ഡിഎംകെയെ അനുനയിപ്പിക്കാൻ നീക്കം

Published : Nov 29, 2026, 06:35 AM IST
LOKSABHA

Synopsis

മണ്ഡലപുനർ നിർണ്ണയ ബില്ലിൻമേലുള്ള ചർച്ചകൾക്കിടെ ഡിഎംകെയും എൻസിപിയും എൻഡിഎയിലേക്ക് പോകാൻ സാധ്യത. സുപ്രിയ സുലെ ക്യാബിനറ്റ് ബർത്ത് ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ

ദില്ലി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി. ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎ മുന്നണിയുടെ ഭാഗമായേക്കും. അടുത്ത മന്ത്രിസഭ പുനസംഘടനയിൽ ഇരു കൂട്ടരെയും പരിഗണിക്കും. ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. അതേസമയം, വോട്ട് ചോർച്ച ഭയക്കുന്നുണ്ട് ഇന്ത്യാസഖ്യം.

അതേസമയം, മണ്ഡലപുനർ നിർണ്ണയ ബില്ലിൻമേലുള്ള ചർച്ചകൾക്ക് മുന്നോടിയായി പാർലമെൻ്റിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. ട്രഷറി ബഞ്ചിനോടടുത്ത് ഡിഎംകെ, എൻസിപി ശരദ്പവാർ വിഭാഗങ്ങൾക്കാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. ഡിഎംകെയുടെ 22 ഉം, എൻസിപിയുടെ 8 ഉം അംഗങ്ങളുടെ ഇരിപ്പിടങ്ങളിലാണ് മാറ്റം. നിർണ്ണായക നീക്കവുമായി ഡിഎംകെ രം​ഗത്തെത്തി. അമിത്ഷായെ നേരിൽ കണ്ട് ബില്ലിനുള്ള പിന്തുണയറിയിച്ചു. കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമിത് ഷായെ ഐക്യദാർഢ്യം അറിയിച്ചത്. അതിനിടെ, എൻസിപി എസ്പിക്കെതിരെ കോൺഗ്രസ് രം​ഗത്തെത്തി.

അധികാരക്കൊതി മൂത്തെന്നും, ശരദ്പവാർ പഴയതെല്ലാം മറന്നെന്നും മഹാരാഷ്‌ട്ര കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. മൂന്ന് ബില്ലുകളും ലോക്‌സഭയുടെ തിങ്കളാഴ്ചത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി. ബില്ലവതരണം ഒരു മാസത്തേക്ക് മാറ്റി വയ്ക്കണമെന്ന് പൗരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജനഹിത പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജുവിന് കത്ത് നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, അമിത് ഷായെ കണ്ട് കനിമൊഴി അടക്കമുള്ള നേതാക്കൾ
നിർണായക ചുവടുമാറ്റത്തിന് പിന്നാലെ അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, കനിമൊഴി അടക്കമുള്ള നേതാക്കൾ അമിത് ഷായെ കാണും