വൻ സുരക്ഷാവീഴ്ച; ശ്രീനഗർ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ കേസ് പ്രതികൾ ചാടിപ്പോയി, തിരച്ചില്‍ ഊർജിതം

Published : Aug 24, 2026, 01:07 PM IST
srinagar central jail security breach two pocso undertrials escape

Synopsis

ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ (POCSO) കേസ് പ്രതികളായ രണ്ട് വിചാരണത്തടവുകാർ ചാടിപ്പോയി

ശ്രീനഗർ: ശ്രീനഗറിലെ അതിസുരക്ഷാ സെൻട്രൽ ജയിലിൽ നിന്ന് പോക്‌സോ (POCSO) കേസ് പ്രതികളായ രണ്ട് വിചാരണത്തടവുകാർ ചാടിപ്പോയി. വലിയ സുരക്ഷാവീഴ്ചയെത്തുടർന്ന് ജമ്മു കശ്മീർ പോലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അനന്ത്‌നാഗ് ചിറ്റെർഗുൾ സ്വദേശിയായ മുക്താർ അഹമ്മദ് ഗുജ്ജാറും റാഫിയാബാദ് സദൻപോറ സ്വദേശിയായ ഫർമാൻ ഖാനുമാണ് ചാടിപ്പോയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഇരുവരെയും കണ്ടെത്തുന്നതിനായി കാശ്മീർ സോൺ പോലീസ് ഔദ്യോഗികമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുമെന്ന് പോലീസ് അറിയിച്ചു. വിവരം ലഭിക്കുന്നവ‍ർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അടിയന്തര സഹായ നമ്പറായ 112-ലോ ബന്ധപ്പെടാൻ അതികൃതർ അറിയിച്ചു. കനത്ത സുരക്ഷയുള്ള ജയിലിൽ നിന്ന് പ്രതികൾ എങ്ങനെ ചാടി എന്നതിനെക്കുറിച്ച് പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വന്തം കടയിലെ മധുരപലഹാരം കഴിക്കാൻ വിസമ്മതിച്ച് ജീവനക്കാരൻ, വീഡിയോ വൈറൽ; കുടുങ്ങിയത് പരിശോധനയിൽ
വർഷം 3 സൗജന്യ ​ഗ്യാസ് സിലിണ്ടർ, കൂടുതൽ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; വമ്പൻ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്