കൊച്ചുവേളി-ചണ്ഡിഗഡ് സമ്പർക്രാന്തി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ ടിക്കറ്റെടുക്കാത്ത 'യാത്രക്കാരൻ', 4 സ്റ്റേഷനോളം കടന്നു; പുറത്താക്കി റെയിൽവേ പൊലീസ്

Published : Jan 04, 2026, 02:01 PM IST
Stray Dog

Synopsis

കൊച്ചുവേളി-ചണ്ഡിഗഡ് സമ്പർക്രാന്തി എക്സ്പ്രസ്സിലെ സ്ലീപ്പർ കോച്ചിൽ കയറിപ്പറ്റി തെരുവുനായ. നാല് സ്റ്റേഷനുകൾ പിന്നിട്ട ശേഷം യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് എത്തി നായയെ റോഹയിൽ വെച്ച് പുറത്തിറക്കുകയായിരുന്നു.

മുംബൈ: നാട്ടിൽ തെരുവുനായ ശല്യം വലിയ പ്രശ്നമായി തുടരുകയാണ്. മിക്ക ദിവസവും വാർത്തകളിൽ തെരുവ് നായ ആക്രമണത്തിന്റേതുൾപ്പെടെയുള്ള വാർത്തകളും കാണാറുണ്ട്. എന്നാൽ, ട്രെയിനിലെ സ്ലീപ്പർ ക്ലാസിൽ കയറി നാല് സ്റ്റേഷനിൽ തെരുവുനായ സ്ലീപ്പർ കോച്ചിനുള്ളിൽ കിടന്നു. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പർക്രാന്തി എക്സ്പ്രസ്സിൽ ആണ് തെരുവുനായ കയറിക്കൂടിയത്. 4 സ്റ്റേഷനോളം കടന്നപ്പോൾ യാത്രക്കാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് റെയിൽവേ പോലീസ് എത്തി റോഹയിൽ വെച്ച് നായയെ ഇറക്കിവിടുകയായിരുന്നു. S5 ൽ ആണ് തെരുവ് നായ കിടന്നിരുന്നത്. സംഭവത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാവുകയാണ്.

തിരുവനന്തപുരം: നാട്ടിൽ തെരുവുനായ ശല്യം വലിയ പ്രശ്നമായി തുടരുകയാണ്. മിക്ക ദിവസവും വാർത്തകളിൽ തെരുവ് നായ ആക്രമണത്തിന്റേതുൾപ്പെടെയുള്ള വാർത്തകളും കാണാറുണ്ട്. എന്നാൽ, ട്രെയിനിലെ സ്ലീപ്പർ ക്ലാസിൽ കയറി നാല് സ്റ്റേഷനിൽ തെരുവുനായ സ്ലീപ്പർ കോച്ചിനുള്ളിൽ കിടന്നു. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പർക്രാന്തി എക്സ്പ്രസ്സിൽ ആണ് തെരുവുനായ കയറിക്കൂടിയത്. 4 സ്റ്റേഷനോളം കടന്നപ്പോൾ യാത്രക്കാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് റെയിൽവേ പോലീസ് എത്തി റോഹയിൽ വെച്ച് നായയെ ഇറക്കിവിടുകയായിരുന്നു. 5 ൽ ആണ് തെരുവ് നായ കിടന്നിരുന്നത്. സംഭവത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാവുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമസഭാ തെരഞ്ഞടുപ്പ്: എഎപി കേരളത്തിൽ മത്സരിക്കുമോ?; നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് കെജ്രിവാൾ
3000 രൂപ വീതം 2.20 കോടി പേർക്ക്, കൂടെ ഗിഫ്റ്റ് ഹാംപറും; വമ്പൻ പൊങ്കൽ സമ്മാനവുമായി തമിഴ്നാട് സർക്കാർ