
തിരുവനന്തപുരം: 2019-ൽ മാത്രം രാജ്യത്ത് 1,39,123 പേർ ആത്മഹത്യ ചെയ്തതായി കേന്ദ്രസർക്കാർ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യംപറയുന്നത്.
ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 18,916. കേരളത്തിൽ 8556 ആത്മഹത്യകൾ നടന്നു. രാജ്യത്തെ ദിവസ വേതനക്കാരായ ആളുകളുടെ ഇടയിലുള്ള ആത്മഹത്യ നിരക്ക് 23.4 ശതമാനമാണെന്നാണ് കണക്കുകൾ പറയുന്നത്. കാർഷിക മേഖലയിൽ ജോലി നോക്കുന്നവരുടെ ഇടയിലെ ആത്മഹത്യ നിരക്ക് 7.4 ശതമാനമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam