തെരുവ് നായ കേസുകൾ, ഹ‍ർജിക്കാരായ എൻജിഒകളെല്ലാം 2 ലക്ഷം കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി; അനുവദിച്ചത് 7 ദിവസം

Published : Aug 22, 2025, 03:31 PM IST
stray dog

Synopsis

തെരുവ് നായകളുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരിൽ നിന്ന് പണം കെട്ടിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഈ തുക നായകളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് കോടതി വ്യക്തമാക്കി. 

ദില്ലി: തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ, ഹർജിക്കാരായ വ്യക്തികളും എൻജിഒകളും കോടതി രജിസ്ട്രിയിൽ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കിൽ ഹർജിക്കാരെയോ കക്ഷി ചേർന്നവരെയോ തുടർന്ന് കേസിൽ ഹാജരാകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഇത്തരത്തിൽ ശേഖരിക്കുന്ന പണം തെരുവ് നായകൾക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ ഉപയോഗിക്കുമെന്ന് കോടതി അറിയിച്ചു. മുനിസിപ്പൽ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിരിക്കും ഈ പ്രവർത്തനങ്ങൾ നടപ്പാക്കുക. കേവലം നിയമപരമായ നടപടികളിൽ ഒതുങ്ങാതെ, നായകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്നും കോടതി വ്യക്തമാക്കി.

ഈ ഉത്തരവ് സാധാരണക്കാർക്ക് ബാധകമല്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് ശർമ്മ വ്യക്തമാക്കി. 25,000 രൂപയും 2 ലക്ഷം രൂപയും പിഴയായി ചുമത്തുന്നത് സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേർന്ന എൻജിഒകൾക്കും മറ്റും മാത്രമാണ്. സാധാരണക്കാർക്ക് ഇത് ബാധകമല്ല. നായകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഈ ഫണ്ടുകൾ ഉപയോഗിക്കാനാണ് കോടതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

നായ സ്നേഹികൾക്ക് അനുകൂലമായ മറ്റൊരു പ്രധാന വിധിയിൽ, ദില്ലി-എൻസിആറിൽ തെരുവ് നായകളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ സുപ്രീം കോടതി ഭേദഗതി ചെയ്തു. വന്ധ്യംകരണത്തിന് ശേഷം നായകളെ പൊതുസ്ഥലങ്ങളിൽ വിടാൻ അനുമതി നൽകിയെങ്കിലും, പൊതു സ്ഥലങ്ങളിൽ ഇവയ്ക്ക് ഭക്ഷണം നൽകുന്നത് കോടതി വിലക്കി. കൂടാതെ, ഓരോ വാർഡിലും നായകൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക മേഖലകൾ മുനിസിപ്പൽ അധികൃതര്‍ സൃഷ്ടിക്കണമെന്നും ഈ ഉത്തരവ് രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി