
ബെംഗളൂരു: കർണാടക നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഡികെ ശിവകുമാറിന്റെ പഴയ ആർഎസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. ‘നമസ്തേ സദാ വൽസലേ മാതൃഭൂമേ’ എന്ന ഭാഗം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡികെ രംഗത്തെത്തി. കോൺഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താൻ നൽകിയതെന്നും ഡികെ ശിവകുമാർ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനുള്ള സൂചനയാണ് ഡികെയുടേത് എന്നോരാപിച്ച് ബിജെപിയും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam