കൈക്കൂലി ചോദിച്ചുവാങ്ങിയില്ല എന്നത് ഒഴിവുകഴിവല്ല,കുറ്റം ചുമത്താൻ നേരിട്ടുള്ള തെളിവ് വേണമെന്നില്ല: സുപ്രീംകോടതി

Published : Dec 15, 2022, 08:18 PM IST
കൈക്കൂലി ചോദിച്ചുവാങ്ങിയില്ല എന്നത് ഒഴിവുകഴിവല്ല,കുറ്റം ചുമത്താൻ നേരിട്ടുള്ള തെളിവ് വേണമെന്നില്ല: സുപ്രീംകോടതി

Synopsis

അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്കെതിരായ നടപടിയിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. 

ദില്ലി: അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്കെതിരായ നടപടിയിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താൻ  ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിർബന്ധമല്ലെന്നു കോടതി ഉത്തരവിട്ടു. ഇനിമുതൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

അഴിമതി കേസിലുൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ ഏജൻസികളുടെ നടപടികളിൽ നിർണായക സ്വാധീനം ചെലുത്താവുന്നതാണ് സുപ്രീം കോടതി ഭരണഘടാ ബെഞ്ചിന്റെ വിധി. വ്യക്തികള്‍ മരിച്ചു പോയതിനാലോ പരാതിക്കാരന്റെ അഭാവത്തിലോ നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലോ മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താമെന്നാണ് സുപ്രീംകോടതി കോടതി വ്യക്തമാക്കിയത്. 

ഉദ്യോഗസ്ഥർ ആവശ്യപ്പെടാതെ തന്നെ കൈക്കൂലി വാഗ്ദാനം ചെയ്യുകയും പിന്നീട് അത് സ്വീകരിക്കുകയും ചെയ്യുന്നത് അഴിമതിവിരുദ്ധ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ശിക്ഷാര്‍ഹമാണ്. അതുകൊണ്ടുതന്നെ അഴിമതി കേസുകളില്‍ കൈക്കൂലി ചോദിച്ചു വാങ്ങിയില്ല എന്നത് ഒരു ഒഴിവുകഴിവായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.  കൈക്കൂലി നല്‍കിയ ആളുടെ വാഗ്ദാനവും ഇത് സ്വീകരിക്കുന്നതും  പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ട്.  

നേരിട്ടുള്ള തെളിവ് സാഹചര്യ തെളിവ് മതിയെന്നും കോടതി വിശദീകരിച്ചു.  അഴിമതി സർക്കാർ സംവിധാനത്തെ കാർന്ന് തിന്നുന്ന ഒന്നാണെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പോലും ആത്മവീര്യം കെടുത്തുന്നതാണെന്ന നേരത്തെയുള്ള കോടതി വിധി സുപ്രീം കോടതി ഉത്തരവിൽ ഉദ്ധരിച്ചു. വലിയ അഴിമതികൾ രാഷ്ട്ര വളർച്ചയെ പിന്നോട്ടടിക്കുകയാണെന്നും എല്ലാവരും ഇതിന്റെ ഫലം അനുഭവിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

കൈക്കൂലി കേസുകളില്‍ നേരിട്ടുള്ള പ്രാഥമിക തെളിവുകള്‍ അനിവാര്യമാണോ എന്നത് സംബന്ധിച്ച കേസ് 2019ലാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് മൂന്നംഗ വിശാല ബെഞ്ചിന് വിടുന്നത്. വിഷയം പരിശോധിച്ച മൂന്നംഗ ബെഞ്ച് ഇത് പിന്നീട് ഭരണഘടന ബെഞ്ചിന് കൈമാറുകയായിരുന്നു. ജസ്റ്റീസുമാരായ അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

Read more: കെഎസ്ആർടിസിക്ക് ദേവസ്വം മന്ത്രിയുടെ വിമർശനം, കൂടത്തായി ജോളിയുടെ ഹർജി തള്ളി, അറിയാം ഇന്നത്തെ പത്ത് വാർത്തകൾ

വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ .. 

  • 1.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാതെ തന്നെ ഒരു കൈക്കൂലി വാഗ്ദാനം ചെയ്യുകയും പിന്നീട് അത് സ്വീകരിക്കുകയും ചെയ്യുന്നതും അഴിമതി വിരുദ്ധ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം കേസുകളില്‍ കൈക്കൂലി ചോദിച്ചു വാങ്ങിയില്ല എന്നത് ഒരു ഒഴിവുകഴിവല്ല.
  • 2. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത് അനുസരിച്ച് നല്‍കുന്നതും അതു സ്വീകരിക്കുന്നതും അഴിമതി വിരുദ്ധ നിയമത്തിന്റെ 13 (1) (ഡി) (ഐ) (രണ്ട്) വകുപ്പുകള്‍ അനുസരിച്ചു ശിക്ഷാര്‍ഹമാണ്.
  • 3. കൈക്കൂലി നല്‍കിയ ആളുടെ വാഗ്ദാനവും സ്വീകരിച്ച ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതാണെങഅകിൽ അതും  പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ട് 
  • 4. നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിൽ സാഹചര്യ തെളിവുകൾ പരിഗണിക്കാം
  • 5.കൈക്കൂലി കേസുകളില്‍ നേരിട്ടുള്ള പ്രാഥമിക തെളിവുകള്‍ അനിവാര്യമാണോ എന്നത് സംബന്ധിച്ച കേസ് 2019ലാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് മൂന്നംഗ വിശാല ബെഞ്ചിന് വിടുന്നത്. വിഷയം പരിശോധിച്ച മൂന്നംഗ ബെഞ്ച് ഇത് പിന്നീട് ഭരണഘടന ബെഞ്ചിന് കൈമാറുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്