പരാമർശിച്ചതിൽ കേരളത്തിലെ തെരുവുനായ ആക്രമണങ്ങളും, തെരുവുനായ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് പുറത്ത്

Published : Nov 07, 2025, 06:02 PM IST
 supreme court stray dogs case

Synopsis

തെരുവുനായ വിഷയത്തിലെ സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് പുറത്ത്. വയനാട് പനമരത്തിൽ മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ വെച്ച് നായ് കടിയേറ്റ വിഷയം ഉൾപ്പെടെ കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   

ദില്ലി: തെരുവുനായ വിഷയത്തിലെ സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് പുറത്ത്. കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും ഉത്തരവിൽ സുപ്രീംകോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് പനമരത്തിൽ മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ വെച്ച് നായ് കടിയേറ്റ വിഷയം പരാമർശിച്ചിട്ടുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 30 പേർക്ക് നായകളുടെ കടിയേറ്റതും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ തെരുവുനായ ആക്രമണവും എറണാകുളം ജനറൽ ആശുപത്രിയിലെ തെരുവുനായ ആക്രമണവും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ബസ് സ്റ്റാൻഡുകളിൽ നടന്ന തെരുവുനായ ആക്രമണത്തിൽ കോട്ടയത്തെയും കണ്ണൂരിലെയും സംഭവങ്ങൾ കോടതി ചൂണ്ടിക്കാട്ടി.

പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി

പൊതു ഇടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന നിർണായക ഉത്തരവുമായി സുപ്രീംകോടതി. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ദേശീയപാതകളിൽനിന്ന് നായ്ക്കളെയും കന്നുകാലികളെയും മാറ്റണമെന്നും കോടതി നിർദേശിച്ചു. സ്വീകരിച്ച നടപടികളെ സംബന്ധിച്ച് 8 ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം നൽകണം. വീഴ്ച ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം: സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്