ബിഹാര്‍ എസ്ഐആര്‍; അന്തിമ വോട്ടര്‍ പട്ടികയില്‍ ആശയക്കുഴപ്പം, ഒഴിവാക്കിയ വോട്ടര്‍മാരുടെ വിവരം നല്‍കണമെന്ന് സുപ്രീം കോടതി

Published : Oct 07, 2025, 06:07 PM IST
Supreme Court of India/Bihar election

Synopsis

ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി

ദില്ലി: ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി. അന്തിമ പട്ടികയിൽ ചേർത്ത വോട്ടർമാർ മുമ്പ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ അതോ പൂർണ്ണമായും പുതിയ വോട്ടര്‍മാരാണോ എന്ന് ആശയക്കുഴപ്പമുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് തിര‍ഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടിക വൃത്തിയാകുന്നതിനുപകരം, പ്രശ്നം കൂടുതൽ സങ്കീര്‍ണമായെന്നും സുതാര്യത ഇല്ലാതായെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്