പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈയ്ക്ക് അപ്രഖ്യാപിത വിലക്ക്; തമിഴ്നാട് സര്‍ക്കാരിന്‍റെ കേബിള്‍ ശൃംഖലയിൽ നിന്ന് നീക്കി

Published : Oct 07, 2025, 08:16 PM IST
puitya thalamurai ban

Synopsis

പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്.

ചെന്നൈ: പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്‍റെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം. സർക്കാർ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. സർക്കാർ നടപടിയെ വിമർശിച്ച് എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി.

കഴിഞ്ഞ ദിവസം മുതൽ ചാനൽ ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് ചാനൽ അധികൃതര്‍ വിശദീകരിക്കുന്നത്. മുൻകൂര്‍ നോട്ടീസ് പോലും നൽകാതെ രഹസ്യമായി ചാനല്‍ കേബിള്‍ ടിവി ശൃംഖലയിൽ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിയും ചാനൽ വിലക്കിനെതിരെ രംഗത്തെത്തി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'