
മുംബൈ: പാലത്തിൽനിന്ന് കാർ നദിയിലേക്ക് വീണ് അധ്യാപകനും രണ്ടുമക്കളും മരിച്ചു. ഹിമായത്ത് നഗറിലെ ജില്ലാ പരിഷത്ത് സ്കൂളിലെ അധ്യാപകനായ സുനിൽ മോറെ(42) മക്കളായ സാറ(12) സുമിത്(8) എന്നിവരാണ് മരിച്ചത്. പാലത്തിൽനിന്ന് കൈവരി തകർത്താണ് കാർ നദിയിലേക്ക് വീണത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. വാഹനമോടിച്ചിരുന്ന സുനിൽ മോറെ മനഃപൂർവം പാലത്തിൽനിന്ന് നദിയിലേക്ക് കാറോടിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
അംദുര-പൂനെഗാവ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പാലത്തിൽ കയറിയ കാർ പിന്നാലെ കൈവരിയും തകർത്ത് ഗോദാവരി നദിയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. അതേസമയം, സുനിലിന്റെ ഭാര്യ ഇതേസമയം വീട്ടിലായിരുന്നു.
സംഭവത്തിന് തൊട്ടുമുൻപ് സ്കൂളിലെ സീനിയർ അധ്യാപകരുടെ മാനസികപീഡനത്തെക്കുറിച്ച് സുനിൽ വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. മക്കൾക്കൊപ്പം താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നും സ്റ്റാറ്റസിലുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നദിയിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam