5 മിനിറ്റ്, അമ്പലത്തിൽ കയറിയ ടെക്കിക്ക് നഷ്ടമായത് 16000, നഗ്നപാദനായെത്തിയ മഞ്ഞ ടീഷർട്ടുകാരൻ അടിച്ച് മാറ്റിയത് ആഡംബര ഷൂ

Published : Nov 16, 2025, 01:00 PM IST
Shoe theft

Synopsis

ദക്ഷിണ ബെംഗളൂരുവിലെ ഭാനശങ്കരി സ്റ്റേജ് 3ലെ ശ്രീ ശണേഷ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് വൻ വിലയുള്ള ഷൂസ് മോഷണം പോയത്.

ബെംഗളൂരു: പതിവ് പോലുള്ള ക്ഷേത്ര സന്ദർശനത്തിനിടെ ടെക്കിക്ക് നഷ്ടമായത് വൻ വിലയുടെ ഷൂസ്. പിന്നാലെ പൊലീസിൽ പരാതിയുമായി യുവാവ്. അഞ്ച് മിനിറ്റുകൊണ്ട് 16000 രൂപ വിലവരുന്ന സ്പോർട്സ് ഷൂസാണ് ബെംഗളൂരുവിലെ ഗിരിനഗറിൽ താമസമാക്കിയ ടെക്കി യുവാവിന് നഷ്ടമായത്. വെറും ആറ് മാസം മുൻപാണ് യുവാവ് ഷൂസ് വാങ്ങിയത്. നവംബർ ആറാം തിയതി വൈകുന്നേരം 7.20നും 7.25നും ഇടയിലാണ് മോഷണം നടന്നത്. ബൈക്കിൽ ക്ഷേത്രത്തിന് മുന്നിലെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്ത വന്ന ശേഷം ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ ചെരിപ്പ് ഊരിയിടുന്ന സ്ഥലത്ത് ഷൂസ് ഊരിവച്ച ശേഷം ക്ഷേത്ര ദർശനത്തിനായി പോവുകയായിരുന്നു. ദക്ഷിണ ബെംഗളൂരുവിലെ ഭാനശങ്കരി സ്റ്റേജ് 3ലെ ശ്രീ ശണേഷ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് വൻ വിലയുള്ള ഷൂസ് മോഷണം പോയത്. 

സിസിടിവിയിൽ കണ്ട മഞ്ഞ ടീ ഷർട്ടുകാരനുവേണ്ടി തെരച്ചിലുമായി പൊലീസ് 

അഞ്ച് മിനിറ്റിനുള്ളിൽ ദർശനം പൂർത്തിയാക്കി വന്നപ്പോഴേയ്ക്കും ഷൂസ് കാണാതായെന്നാണ് പരാതി. ജാപ്പനീസ് സ്പോ‍ർട്സ് ബ്രാൻഡ് ആയ ഏസിക്സിന്റെ ഷൂസാണ് കളവ് പോയത്. ഷൂസ് നഷ്ടമായ വിവരം ക്ഷേത്ര ഭാരവാഹികളേയും പൂജാരിയെ അറിയിച്ചപ്പോഴാണ് പതിവായി ഇത്തരം സംഭവം ക്ഷേത്രത്തിൽ നടക്കുന്നതായി ടെക്കി അറിയുന്നത്. മുൻപ് പൂജാരിയുടെ പുത്തൻ ചെരിപ്പും കള്ളന്മാർ കൊണ്ടുപോയിരുന്നു. നിരവധി വിശ്വാസികളും സമാന അനുഭവം നേരിട്ടെങ്കിലും പൊലീസിൽ പരാതിപ്പെടാൻ മുതിർന്നിരുന്നില്ല. 

ഇതോടെയാണ് ടെക്കി യുവാവ് പൊലീസിനെ സമീപിച്ചത്. ക്ഷേത്ര പരിസരത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ചെരിപ്പ് വച്ചിരിക്കുന്ന ഭാഗത്ത് നഗ്നപാദനായി നടക്കുന്ന യുവാവിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ യുവാവിന്റെ ഷൂസുമായി കടക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻപ് ആളുകൾ പിടികൂടിയ ചെരിപ്പ് കള്ളന്മാർ മദ്യം വാങ്ങാനുള്ള ചെറിയ പണത്തിന് വേണ്ടിയാണ് ചെരിപ്പ് മോഷ്ടിച്ചതെന്നാണ് വിശദമാക്കിയത്. മോഷണ കുറ്റമാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'