സെമിനാർ ഒഴിവാക്കാൻ വല്ലാത്ത കുറുക്കുവഴി! 5 വട്ടം പൊലീസിനെ വിളിച്ച് വിദ്യാർത്ഥിനി, ആശുപത്രിയിൽ ബോംബെന്ന് ഭീഷണി

Published : Jun 07, 2025, 08:15 PM IST
medical college bomb

Synopsis

മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു. സെമിനാറിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു.

ബംഗളുരു: മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകിയ കേസില്‍ മെഡിക്കൽ വിദ്യാർത്ഥിനി അറസ്റ്റില്‍. സെമിനാറിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് അറസ്റ്റിലായ ഈ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥിനി വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ഉള്ളാൾ പൊലീസ് ആണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിൽ എടുത്തത്. സെമിനാറിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥിനി വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഈ ആഴ്ച ആദ്യം ഡെറലക്കട്ടെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണിയെ തുടർന്ന് വലിയ സുരക്ഷാ വിന്യാസം നടത്തേണ്ടി വന്നിരുന്നു. ജൂൺ നാലിന് രാവിലെ 8.45ഓടെ ആശുപത്രിയിലേക്ക് അജ്ഞാതനായ ഒരാളിൽ നിന്ന് അഞ്ച് ബോംബ് ഭീഷണി കോളുകൾ ലഭിച്ചു. ആശുപത്രി വളപ്പിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ എന്നിവർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും വിപുലമായ സുരക്ഷാ പരിശോധനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ ഏകദേശം 30 ഉദ്യോഗസ്ഥരെയാണ് ആശുപത്രിയിൽ വിന്യസിച്ചത്. പ്രധാന കെട്ടിടവും പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടെ ആശുപത്രി കാമ്പസിൽ 10 മണിക്കൂർ നീണ്ട സൂക്ഷ്മമായ തെരച്ചിൽ നടന്നു. എന്നാല്‍ സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്തിയില്ല.

പിന്നീട്, ഇതേ മെഡിക്കൽ വിദ്യാർത്ഥിനി തന്നെ ഒരു പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 ലെ സെക്ഷൻ 352(2), 352(4) വകുപ്പുകൾ പ്രകാരം ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഫോറൻസിക്, സാങ്കേതിക അന്വേഷണങ്ങളിൽ ബോംബ് ഭീഷണി കോളുകൾ ചെയ്തത് വിദ്യാർത്ഥിനി തന്നെയാണെന്ന് തെളിഞ്ഞു. സെമിനാറിൽ പേപ്പർ അവതരിപ്പിക്കുന്നത് ഒഴിവാക്കാനാണ് വിദ്യാര്‍ത്ഥിനി കോളുകൾ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുക്കുകയും കോളുകൾ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ തെളിവായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം
ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി