എത്യോപ്യൻ എയർലൈൻസിന്റെ വിജയശില്പി എയർ ഇന്ത്യയുടെ അമരത്തേക്ക്; ടിവോൾഡെ ​ഗെബ്രേമറിയം എയർ ഇന്ത്യയുടെ പുതിയ സിഇഒ

Published : Aug 05, 2026, 09:23 PM IST
tewolde gebremariam air india new ceo

Synopsis

ഏത്യോപ്യൻ എയർലൈൻസിന്റെ മുൻ സിഇഒയാണ്. നാലുവർഷത്തോളം എയർഇന്ത്യയുടെ സിഇഒയായിരുന്ന കാംപ്ബെൽ വിൽസൺ അടുത്തിടെ പദവി ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എയർഇന്ത്യ പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നത്. ടാറ്റാ ​ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് പുതിയ സിഇഒയുടെ നിയമനം.

ന്യൂഡൽഹി: എയർഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും(സിഇഒ) മാനേജിങ് ഡയറക്ടറുമായി(എംഡി) ടിവോൾഡെ ​ഗെബ്രേമറിയത്തെ നിയമിച്ചു. ഏത്യോപ്യൻ എയർലൈൻസിന്റെ മുൻ സിഇഒയാണ്. നാലുവർഷത്തോളം എയർഇന്ത്യയുടെ സിഇഒയായിരുന്ന കാംപ്ബെൽ വിൽസൺ അടുത്തിടെ പദവി ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എയർഇന്ത്യ പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നത്. ടാറ്റാ ​ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് പുതിയ സിഇഒയുടെ നിയമനം.

1985-ൽ ട്രാഫിക് ഓഫീസറായാണ് ​ഗെബ്രേമറിയം എത്യോപ്യൻ എയർലൈൻസിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് കാർ​ഗോ മാനേജരായും ഇന്ത്യയിലും സൗദി അറേബ്യയിലും കമ്പനിയുടെ ഏരിയ മാനേജരായും റീജണൽ ഡയറക്ടറായും പ്രവർത്തിച്ചു. 2004-ൽ എത്യോപ്യൻ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാ​ഗം മേധാവിയായി. 2006-ൽ ചീഫ് ഓപ്പറേഷൻസ് ഓഫീസർ(സിഒഒ) ആയ അദ്ദേഹം 2011-ലാണ് എത്യോപ്യൻ എയർലൈൻസിന്റെ സിഇഒ പദവിയിലെത്തിയത്. ഇക്കാലയളവിലാണ് എത്യോപ്യൻ എയർലൈൻസ് ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി വളർന്നത്. ജർമനി ആസ്ഥാനമായുള്ള സ്റ്റാർ അലൈൻസിലും ഭാ​ഗമായി. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി 2022 മാർച്ചിലാണ് ​ഗെബ്രേമറിയം എത്യോപ്യൻ എയർലൈൻസിൽനിന്ന് പടിയിറങ്ങിയത്. തുടർന്ന് നാലുവർഷങ്ങൾക്ക് ശേഷമാണ് എയർഇന്ത്യ സിഇഒയായി അദ്ദേഹത്തിന്റെ നിയമനം.

അഹമ്മദാബാദ് വിമാനദുരന്തമുണ്ടായി മാസങ്ങൾക്ക് ശേഷമായിരുന്നു എയർഇന്ത്യ സിഇഒയായിരുന്ന കാംപ്ബെൽ വിൽസൺ രാജിവെച്ചത്. 2027 വരെ കാലാവധിയിരിക്കെയാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. എയർഇന്ത്യ സിഇഒയാകുന്നതിന് മുൻപ് സിങ്കപ്പൂർ എയർലൈൻസിന് കീഴിലുള്ള സ്കൂട്ടിന്റെ സിഇഒയായിരുന്നു കാംപ്ബെൽ വിൽസൺ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ
പാർലമെന്റിൽ ഹാജരാവാത്ത അമിത് ഷായുടെ നടപടിയെ കടുത്ത ഭാഷയിൽ പ്രതിഷേധം; ഹാരിസ് ബീരാൻ എംപി സഭയിൽ നിന്നും ഇറങ്ങിപ്പോയി