രാമക്ഷേത്രനിർമ്മാണം തടയാൻ ഒരു ശക്തിക്കും സാധ്യമല്ല: രാജ്നാഥ് സിം​ഗ്

By Web TeamFirst Published Nov 24, 2019, 3:48 PM IST
Highlights

''അയോധ്യയിൽ നമ്മൾ വമ്പൻ രാമക്ഷേത്രം നിർമ്മിക്കും. അത് സംഭവിക്കുന്നതിൽ നിന്നും തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും സാധ്യമല്ല. ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതി സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.'' ജയ് ശ്രീറാം വിളികൾക്കിടയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.
 

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും സാധ്യമല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ബിസ്രാംപൂർ നിയോജകമണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിം​ഗ്. അതിർത്തിയിലെ ഭീകരക്യാമ്പുകളെ റഫേൽ ഫൈറ്റർ വിമാനങ്ങൾ തകർത്തുകളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''അയോധ്യയിൽ നമ്മൾ വമ്പൻ രാമക്ഷേത്രം നിർമ്മിക്കും. അത് സംഭവിക്കുന്നതിൽ നിന്നും തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും സാധ്യമല്ല. ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതി സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.'' ജയ് ശ്രീറാം വിളികൾക്കിടയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ വിഷയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരു രാജ്യത്തിന്  രണ്ട് ഭരണഘടനയും രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകയും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഝാർഖണ്ഡിൽ അസംബ്ളി ഇലക്ഷൻ നടക്കുന്നത്. 
 

click me!