
ബെംഗലുരു: നഗരത്തിലെ മാലിന്യക്കൂമ്പാരമായി തടാകം, ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ബെംലുരുവിലെ നല്ലുരുഹള്ളിയിലെ ഈ തടാകത്തില്‍ ചത്ത് പൊന്തുന്നത്. ബെംഗലുരു നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള വെറ്റ്ഫീല്‍ഡ്സ് മേഖലയിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഷീലവന്‍താനക്കേര തടാകത്തിലേക്കാണ് തള്ളുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
മാലിന്യം തടാകത്തിലെ ആവാസ വ്യവസ്ഥകളെ തകിടം മറിച്ചതിന്‍റെ തെളിവാണ് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നതെന്നാണ് വിലയിരുത്തല്‍. ടണ്‍ കണക്കിന് ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ നാലുമണിക്കൂറില്‍ തടാകത്തില്‍ നിന്നും കോരി മാറ്റിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സ്വകാര്യ കമ്പനിയായിരുന്നു തടാകത്തിന്‍റെ സംരക്ഷണയും പരിപാലനവും വഹിച്ചിരുന്നത്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുട്ടികള്‍ക്ക് കളിക്കാനും മറ്റുമായി നേരത്തെ ആ തടാകക്കരയിലെത്തുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കടുത്ത ദുര്‍ഗന്ധമാണ് തടാകത്തില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam