കാരണം കുടിവെള്ളമോ? മൂന്ന് പേരുടെ മരണം, 20 ഓളം പേർ ചികിത്സയിൽ; 4 പേരുടെ നില ഗുരുതരം, അന്വേഷണം ആരംഭിച്ച് അധികൃതർ

Published : Jul 08, 2025, 10:05 AM IST
drinking water

Synopsis

മരിച്ചവരുടെ ഓട്ടോപ്സി റിപ്പര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

ബെംഗളൂരു: കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിലെ മൂന്നുപേരുടെ മരണം മലിനജലം കുടിച്ചത് കൊണ്ടെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 20 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. പൈപ്പ് ലൈനുകളിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ചതാണ് ഇത്തരത്തില്‍ ഒരവസ്ഥയ്ക്ക് കാരണം എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ തുറന്നു കിടക്കുന്ന കിണറുകൾ ഉപയോഗിക്കരുതെന്നും വെള്ളം തിളപ്പിച്ചതിന് ശേഷം മാത്രം കുടിക്കണമെന്നും അധികൃതര്‍ പ്രദേശവാസികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരിച്ചവരുടെ ഓട്ടോപ്സി റിപ്പര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവര്‍ക്ക് ഡയേറിയ ഉണ്ടായിരുന്നെന്നും 10 ദിവസത്തോളം തുടര്‍ച്ചയായി ഛര്‍ദിച്ചെന്നുമാണ് വിവരം. പ്രദേശത്ത് താത്കാലികമായി ചികിത്സ ഒരുക്കുന്നതിനായി ഒരു ക്ലിനിക്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് വേണ്ടി ആംബുലന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്