
ചെന്നൈ : ആൽവാർപെട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേര്‍ മരിച്ചു. ഇന്ന് രാത്രി 7.30 തോടെയാണ് അപകടമുണ്ടായത്. ഐപിഎൽ മത്സരങ്ങളുടെ പ്രദര്‍ശനമുണ്ടായിരുന്നതിനാൽ നിരവധിപ്പേര്‍ പബ്ബിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും ചേർന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചു. മേൽക്കൂര തകര്‍ന്നുവീണ ഭാഗത്ത് 17 ജോലിക്കാരും മൂന്ന് അതിഥികളുമുണ്ടായിരുന്നു. ഒന്നാം നിലയുടെ മേൽക്കൂരയാണ് ഇടിഞ്ഞ് വീണത്. മരിച്ചവരിൽ രണ്ട് പേര്‍ മണിപ്പൂര്‍ സ്വദേശികളും ഒരാൾ ഡിണ്ടിഗൽ സ്വദേശിയുമാണ്.
മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്, പ്രതി സർവേയര്‍, ബാഗിൽ വടിവാളും എയർഗണ്ണും!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam