റോത്തക്കിലെ സർവകലാശാലയിൽ വെടിവെപ്പ്; 4 പേർക്ക് വെടിയേറ്റു, വെടിവയ്പ്പ് ഗവര്‍ണറുടെ സന്ദര്‍ശനത്തിന് പിന്നാലെ

Published : Sep 03, 2022, 11:19 PM IST
 റോത്തക്കിലെ സർവകലാശാലയിൽ വെടിവെപ്പ്; 4 പേർക്ക് വെടിയേറ്റു, വെടിവയ്പ്പ് ഗവര്‍ണറുടെ സന്ദര്‍ശനത്തിന് പിന്നാലെ

Synopsis

ഹരിയാന ഗവർണർ ക്യാമ്പസിൽ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു തൊട്ടു പിന്നാലെ ആണ് വെടിവെപ്പ് നടന്നത്.

റോത്തക്ക്: ഹരിയാന റോത്തക്കിലെ ദയാനന്ദ സർവകലാശാലയിൽ വെടിവെപ്പ്. 4 പേർക്ക് വെടിയേറ്റു. സർവകലാശാലയിലെ ഒരു വിദ്യാർത്ഥിക്കും ക്യാമ്പസിൽ ഒപ്പം ഉണ്ടായിരുന്ന 3 സുഹൃത്തുക്കൾക്കും ആണ് വെടിയേറ്റത്. ചിലരുടെ നില ഗുരുതരമാണ്. സാമ്പത്തിക തർക്കമാണ് സംഘട്ടനത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു. ഹരിയാന ഗവർണർ ക്യാമ്പസിൽ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു തൊട്ടു പിന്നാലെ ആണ് വെടിവെപ്പ് നടന്നത്. കാറിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നും കാരണം വ്യക്തമല്ലെന്നും റോത്തക്ക് പോലീസ് അറിയിച്ചു. 4 പേരും സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. 

സില്‍വര്‍ലൈനില്‍ കര്‍ണാടകയെ കളത്തിലിറക്കി പിണറായി; അപ്രതീക്ഷിത നീക്കത്തില്‍ വീഴുമോ കേന്ദ്രം

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പുതിയ നീക്കവുമായി സംസ്ഥാനം. സില്‍വര്‍ലൈന്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കര്‍ണാടകയെയും കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കേന്ദ്രസര്‍ക്കാറിന് മേല്‍ കര്‍ണാടകയും കൂടി പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ പച്ചക്കൊടി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലാണ് സിൽവ‌ലൈനിന് കർണാടകയുടെ പിന്തുണ തേടിയത്. സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടുന്നതിൽ കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കും കൗൺസിലിൽ ധാരണയായി. ഈ മാസം അവസാനം ബെംഗളൂരുവില്‍ വെച്ച് ചർച്ച നടക്കും.   നാല് പ്രധാന നഗരങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിക്കായി തമിഴ്നാടും കൗൺസിലിൽ ആവശ്യമുയർത്തി. 

സംസ്ഥാനത്ത് ശക്തമായ എതിര്‍പ്പാണ് സില്‍വര്‍ലൈനിനെതിരെ ഉയരുന്നത്. എതിര്‍പ്പും കേന്ദ്രാനുമതിയിലെ അനിശ്ചാതവസ്ഥയും കണക്കിലെടുത്ത് സാമൂഹികാഘാത പഠനമടക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്. 

അമിത്ഷാ നേതൃത്വം നൽകിയ  യോഗത്തിൽ അജണ്ടയായി വെച്ചിരുന്നെങ്കിലും, കർണാടക - കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയ ശേഷം മുന്നോട്ടു പോകാമെന്ന് ധാരണയിലെത്തി അജണ്ടയിൽ നിന്ന് മാറ്റി.  ഡിപിആർ ഉൾപ്പടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകക്ക് കൈമാറും. കർണാടയകയുടെ നിലപാട് ഇനി നിർണായകമാകും. അനുകൂലമായാൽ കേന്ദ്ര താൽപര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.  തലശേരി-മൈസുരു, നിലമ്പൂർ - നഞ്ചൻഗോഡ് റെയിൽപാതകളുടെ കാര്യത്തിലും ചർച്ച നടക്കും.

'സിൽവർലൈൻ മംഗലാപുരത്തേക്ക്', കേരളത്തിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രിതല ചർച്ച; കൂടിക്കാഴ്ച ഈ മാസം തന്നെ

വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദ്ദനം; പണമാവശ്യപ്പെട്ട് മകനെ വിളിച്ച് ഭീഷണി; എറണാകുളത്ത് മൂന്ന് പേർ പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്