മർദ്ദിച്ച് പരിക്കേല്‍പ്പിച്ചശേഷം മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു കേസിൽ ഒറ്റപ്പാലം സ്വദേശി ബിനീഷ്  തിരുപ്പൂർ സ്വദേശി  സന്തപ്പെട്ടശിവ കഞ്ചിക്കോട് സ്വദേശി  ശ്രീനാഥ്  എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. 

തിരുവനന്തപുരം : വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപെട്ട കേസില്‍ എറണാകുളം കുന്നത്തുനാടില്‍ മൂന്നു പേര്‍ പിടിയിലായി. തമിഴ്നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൂന്നംഗ സംഘം വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. നെല്ലാട് സ്വദേശിയായ ആയുർവേദ മരുന്ന് കമ്പനി ഉടമയെയാണ് തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച് പരിക്കേല്‍പ്പിച്ചശേഷം മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു കേസിൽ ഒറ്റപ്പാലം സ്വദേശി ബിനീഷ് തിരുപ്പൂർ സ്വദേശി സന്തപ്പെട്ടശിവ കഞ്ചിക്കോട് സ്വദേശി ശ്രീനാഥ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. 

'കൈക്കൂലി ഓൺലൈനിൽ'; കോട്ടയം ആർടിഒ ഓഫീസ് ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി നൽകിയത് 1, 20,000 രൂപ !

വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ മൂന്നംഗ സംഘം സമീപിച്ചത്. തുടർന്ന് ബിസിനസ് കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് കോയമ്പത്തൂരിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചു വരുത്തി.അവിടെ വച്ച് ബലമായി വണ്ടിയിൽ കയറ്റി തിരുപ്പൂരുള്ള അജ്ഞാത കേന്ദ്രത്തിലെത്തിച്ച് മർദിച്ചു. നാൽപ്പത്തിരണ്ട് ലക്ഷം രൂപ നൽകിയിലെങ്കിൽ കൊലപ്പെടുത്തുമെന്ന് മകനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെയാണ് തിരുപ്പൂരിൽ നിന്നും പ്രതികളെ പിടികൂടി വ്യവസായിയെ മോചിപ്പിച്ചത്. പൊലീസിനെ കണ്ട് പ്രതികൾ വ്യവസായിയേയും കൊണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി ബിനീഷിന് ഒറ്റപ്പാലത്ത് മോഷണത്തിനും ആലത്തൂർ, കൊല്ലം, തിരുപ്പൂർ എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകലിനും കേസുകളുണ്ട്. പ്രതി സന്തപെട്ട ശിവയ്ക്ക് ആലത്തൂർ, കൊല്ലം എന്നിവടങ്ങളിൽ തട്ടിക്കൊണ്ട് പോകലിനും നേരത്തെ കേസുകളുണ്ട്. 

ആർടിഒ ഓഫീസുകളിൽ റെയ്ഡ് 

തിരുവനന്തപുരം : സംസ്ഥാനത്ത് റീജിണൽ ട്രാൻസ്‍പോര്‍ട്ട് ഓഫീസുകളിൽ രണ്ട് ദിവസമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സംസ്ഥാന വ്യാപകമായി 53 ആര്‍ടിഒ ഓഫീസുകളിലായിരുന്നു ഓപ്പറേഷൻ ജാസൂസ് എന്ന പേരിലെ പരിശോധന. ഏജന്‍റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയത്ത് 1,20,000 രൂപയാണ് ഉദ്യോഗസ്ഥൻ കൈപ്പറ്റിയത്. അടിമാലിയിൽ 97,000 രൂപയും കൈമാറി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക